കേരളം

kerala

ETV Bharat / bharat

കർണാടകയിൽ കണക്കിൽപ്പെടാത്ത 5.60 കോടി രൂപയും 2 കോടി രൂപയുടെ ആഭരങ്ങളും പിടികൂടി - unaccounted cash seized - UNACCOUNTED CASH SEIZED

പൊലീസ് നടത്തിയ സുപ്രധാന ഓപ്പറേഷനിൽ മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളി ആഭരണങ്ങളും 21 കിലോ അസംസ്‌കൃത വെള്ളിയും പിടിച്ചെടുത്തു.

UNACCOUNTED CASH SEIZED  UNACCOUNTED JEWELLERY SEIZED  ഹവാല പണമിടപാട്  കണക്കിൽപ്പെടാത്ത പണം പിടികൂടി
Rs 5.6 crore unaccounted cash; jewellery worth Rs 2 crore seized from jeweller's house

By ETV Bharat Kerala Team

Published : Apr 8, 2024, 12:36 PM IST

ബെംഗളൂരു (കർണാടക) :കർണാടകയിലെ ബല്ലാരിയിൽ നിന്ന് കണക്കിൽപ്പെടാത്ത 5.60 കോടി രൂപ പിടികൂടി. ഞായറാഴ്‌ച ബ്രൂസ്‌പേട്ട് പൊലീസ് നഗരത്തിൽ നടത്തിയ റെയ്‌ഡിനിടെ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി എന്നീ ആഭരണങ്ങളും പിടികൂടി. കമ്പളി ബസാറിലെ ഹേമ ജ്വല്ലറി ഉടമയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനിടെ മൂന്ന് കിലോ സ്വർണവും103 കിലോ വെള്ളി ആഭരണങ്ങളും 21 കിലോ അസംസ്‌കൃത വെള്ളിയും പിടിച്ചെടുത്തു.

പിടിച്ചെടുത്ത പണം ഹവാല ഇടപാടുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. കേസിൽ പ്രതിയായ ജ്വല്ലറി ഉടമ നരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ് പൊലീസ്. കണക്കിൽ പെടാത്ത പണവും ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം പിടിച്ചെടുത്ത പണവും സ്വർണവും വെള്ളിയും ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി. പണത്തിൻ്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ ഒരുങ്ങുകയാണെന്ന് പൊലീസെന്ന് എസ്‌പി രഞ്ജിത്ത് കുമാർ ബന്ദാരു പറഞ്ഞു. ഡിവൈഎസ്‌പി നന്ദറെഡ്ഡി, സിപിഐ എം എൻ സിന്ധൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഹവാല പണമിടപാട് വ്യാപകമാകുന്നതായി വിവരം; പരിശോധന ആരംഭിച്ച് അന്വേഷണ ഏജൻസികൾ

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ