കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് തലയ്ക്കടിച്ച് കൊന്നു: രണ്ട് പേർ അറസ്‌റ്റിൽ - Gang rape case arrest - GANG RAPE CASE ARREST

മദ്യപിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ സ്‌ത്രീയെ പിന്തുടർന്ന് സമീപമെത്തിയ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.

ബലാത്സംഗം  കൊലപാതകം  TELANGANA GANG RAPE CASE  GANG RAPE ARREST IN TELANGANA
Woman Was Gang Raped And Murdered In Telangana: Two Youth Arrested

By ETV Bharat Kerala Team

Published : Apr 26, 2024, 9:27 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ട് പേർ പിടിയിൽ. ബീഹാർ സ്വദേശി നിതീഷ് കുമാർ ദേവും (24) പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പ്രതികൾ. ആന്ധ്ര പ്രദേശിലെ രാജമഹേന്ദ്രവാരം സ്വദേശിനിയായ നാൽപ്പത്തിയാറുകാരിയാണ് മരിച്ചത്. കുക്കട്ട്പള്ളി സ്‌റ്റേഷൻ പരിധിയിൽ ഏപ്രിൽ 20ന് അർധരാത്രിയാണ് സംഭവം.

ജോലിക്കായി തെലങ്കാനയിൽ എത്തിയതായിരുന്നു മരിച്ച സ്‌ത്രീ. വാഹന ഷോറൂമിൽ സ്വീപ്പറായി ജോലി ചെയ്‌തും ആക്രി വിറ്റുമാണ് ഇവർ ജീവിച്ചിരുന്നത്. രാത്രി മദ്യപിച്ച് ബൈക്കിൽ സഞ്ചരിക്കവെ സ്ത്രീയെ ഒറ്റയ്‌ക്ക് കണ്ട യുവാക്കൾ പിന്തുടരുകയായിരുന്നു.

തുടർന്ന് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമെത്തിയ പ്രതികൾ സ്‌ത്രീയെ വലിച്ചിഴച്ച് കടയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സ്‌ത്രീയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികളും രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാനായിരുന്നില്ല.

പിന്നീട് സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 45 കിലോ മീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികൾ സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ കണ്ടെത്താനായത്. തുടർന്ന് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. എസിപി കെ ശ്രീനിവാസ റാവു, കുക്കട്ട്പള്ളി ഇൻസ്പെക്‌ടർ ഡി കൃഷ്‌ണമോഹൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

Also Read: പത്തനംതിട്ടയില്‍ 12 വയസുകാരിയെ പീഡിപ്പിച്ചു ; പിതാവിന് മൂന്ന് ജീവപര്യന്തം

ABOUT THE AUTHOR

...view details