കേരളം

kerala

ETV Bharat / bharat

സീതയെ കണ്ടെത്താന്‍ പോയ 'വാനരന്മാര്‍' തിരികെ വന്നില്ല; ഹരിദ്വാറിലെ അതീവ സുരക്ഷ ജയിലില്‍ നിന്നും രക്ഷപ്പെട്ട് തടവ് പുള്ളികള്‍, ഒരാള്‍ കൊലക്കേസ് പ്രതി

റൂർക്കി നിവാസിയായ പങ്കജ്, ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ രാജ്‌കുമാർ എന്നിവരാണ് ജയില്‍ ചാടിയത്.

By ETV Bharat Kerala Team

Published : 5 hours ago

RAMLEELA CELEB UTTARAKHAND JAIL  UTTARAKHAND PRISON BREAK  രാംലീല ആഘോഷത്തിനിടെ ജയില്‍ ചാടി  ഹരിദ്വാര്‍ ജില്ല ജയില്‍ തടവുകാര്‍
Representative Image (ETV Bharat, ANI)

ഉത്തരാഖണ്ഡ്:ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള ജില്ല ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടു. രാം ലീലയുടെ വാർഷിക പരിപാടിയിൽ നാടകം കളിക്കുന്നതിനിടെ ഇരുവരും രക്ഷപെടുകയായിരുന്നു. റൂർക്കി നിവാസിയായ പങ്കജ്, ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ രാജ്‌കുമാർ എന്നിവരാണ് ജയില്‍ ചാടിയത്.

രാമലീലയിലെ 'വാനർ' വേഷം ചെയ്യുന്നവരായിരുന്നു ഇരുവരും. തിരക്കഥയനുസരിച്ച് ഇരുവരും സീതയെ തേടി നടക്കുന്നവരാണ്. എന്നാല്‍ സീതയെത്തേടിപ്പോയ ഇരുവരും പിന്നീട് മടങ്ങി വന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വൈകുന്നേരത്തെ പതിവ് കണക്കെടുപ്പിനിടെയാണ് രണ്ട് തടവുകാർ രക്ഷപ്പെട്ട വിവരം ജയിൽ അധികൃതർ അറിഞ്ഞത്. തടവുകാരെ പിടികൂടാൻ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു പങ്കജ്.

രാജ്‌കുമാർ തട്ടിക്കൊണ്ടുപോകൽ കേസില്‍ വിചാരണത്തടവുകാരനാണ്. ഇരുവരും ഗോവണി ഉപയോഗിച്ച് ജയിലിന്‍റെ മതിൽ ചാടിക്കടന്നതാണെന്ന് ഹരിദ്വാർ ജില്ല ജയിൽ സീനിയർ ജയിൽ സൂപ്രണ്ട് മനോജ് കുമാർ ആര്യ പറഞ്ഞു. ഇവര്‍ ജയിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയിലിൽ അതീവസുരക്ഷ ബാരക്ക് നിർമിക്കുന്നതിനാലാണ് ഗോവണി ജയിൽ വളപ്പിനുള്ളിൽ സൂക്ഷിച്ചതെന്നാണ് വിവരം.

Also Read :പൂജപുര ജയിലിൽ നിന്നും ചികിത്സയ്ക്കായി എത്തിച്ചു; പീഡനക്കേസ് പ്രതി മെഡിക്കല്‍ കോളജില്‍ നിന്നും ചാടിപ്പോയി

ABOUT THE AUTHOR

...view details