സോപോർ :വടക്കൻ കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ നൗപോറ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രിയോടെ ആരംഭിച്ച വെടിവെപ്പ് ഇന്ന്(26-04-2024) പുലര്‍ച്ചയോളം നീണ്ടു. പ്രദേശത്ത് കനത്ത സുരക്ഷാ വലയത്തിലാണ്.
തീവ്രവാദികൾ ഒളിച്ച് തങ്ങുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്തെത്തിയത്. തുടര്‍ന്ന് ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്‌ച വൈകുന്നേരത്തോടെ കൂടുതല്‍ സുരക്ഷാ സേനയെത്തി പ്രദേശം വളയുകയായിരുന്നു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ എംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്‌തികരമാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സോപോർ പട്ടണത്തിലെ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ജമ്മു കാശ്‌മീരില്‍ രണ്ടാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടാകുന്നത്.
Also Read :വോട്ടുചെയ്യാനെത്തിയവര്‍ക്ക് നേരെ തേനീച്ച ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു - HONEY BEE ATTACK ON VOTERS