തമിഴ്‌നാട്: തിരുനെൽവേലി നീറ്റ് കോച്ചിങ് സെൻ്ററിൽ വിദ്യാർത്ഥികളെ ചൂരലും ചെരിപ്പും ഉപയോഗിച്ച് മർദിച്ച് മലയാളി അധ്യാപകൻ. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കോച്ചിങ് സെന്‍റർ ഉടമ കൂടിയായ മലയാളി അധ്യാപകൻ ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടൻ ആണ് വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചത്.
ക്ലാസിൽ വിദ്യാർത്ഥികൾ ഉറങ്ങുന്നത് സിസിടിവിയിൽ കണ്ട് പ്രകോപിതനായ ഇയാൾ വിദ്യാർഥികളെ ചൂരലുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മർദനമേറ്റ വിദ്യാർഥികളുടെ കൈയിലും കാലിലും മുതുകിലും രക്തസ്രാവമുണ്ടായി. ഷൂ കൃത്യമായി സ്‌റ്റാന്‍റിൽ വെക്കാത്തതിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിനിയെ ഷൂ കൊണ്ടെറിയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.