ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി (Tamil Nadu Governor RN Ravi). സമ്മേളനം തുടങ്ങിയപ്പോൾ ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വസ്‌തുതാപരമായും ധാർമികമായും എതിർപ്പുണ്ട്. സഭയിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗാനത്തോട് അർഹിക്കുന്ന ആദരവ് കാണിക്കണം. സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും ഗവർണർ ആരോപിച്ചു. ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള ഉൽപ്പാദനക്ഷമവും ആരോഗ്യകരവുമായ ഒരു ചർച്ചയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ജനങ്ങളുടെ നന്മക്കായി സഭയിൽ ക്രിയാത്മകവും ആരോഗ്യപരവുമായ ചർച്ച ഉണ്ടാകട്ടെ എന്ന് ആശംസിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് തമിഴ്‌നാട് സ്‌പീക്കർ നയപ്രഖ്യാപനത്തിന്‍റെ തമിഴ് പരിഭാഷ വായിക്കുകയായിരുന്നു. കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം വായിക്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു.