കേരളം

kerala

ETV Bharat / bharat

'നുണ പ്രചരിപ്പിക്കുന്നതിന് ചന്ദ്രബാബു നായിഡുവിനെ ശാസിക്കണം'; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി - JAGAN SENTS LETTER TO PM MODI

തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി. നുണ പ്രചരിപ്പിക്കുന്നതിൽ നിന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയെ വിലക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

തിരുപ്പതി ലഡ്ഡു വിവാദം  JAGAN MOHAN REDDY  CHANDRABABU NAIDU  TIRUPATI LADDU ROW
From left Jagan Mohan Reddy, PM Narendra Modi (ETV Bharat)

By PTI

Published : Sep 22, 2024, 4:55 PM IST

അമരാവതി:തിരുപ്പതി ലഡ്ഡു വിവാദത്തിൽ കളളങ്ങൾ പ്രചരിപ്പിക്കുന്നതിന് ചന്ദ്രബാബു നായിഡുവിനെ ശാസിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുൻ മന്ത്രി ജഗൻ മോഹൻ റെഡ്ഡി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി വ്രണപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധഃപതിച്ചുവെന്ന് അദ്ദേഹം കത്തിലൂടെ ആരോപിച്ചു. പ്രധാനമന്ത്രിക്കയച്ച എട്ട് പേജുളള കത്തിൽ ചന്ദ്രബാബു നായിഡുവിൻ്റെ പ്രവർത്തനം മുഖ്യമന്ത്രി പദവിയെ താഴ്‌ത്തിയത് മാത്രമല്ല, പൊതുജീവിതത്തെയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) പവിത്രതയെയും ബാധിച്ചുവെന്ന് ജഗൻ കത്തിൽ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ ഘട്ടത്തിൽ രാജ്യം മുഴുവൻ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി ഉറ്റുനോക്കുന്നുവെന്ന് ജഗൻ പറഞ്ഞു. കളളങ്ങൾ പ്രചരിപ്പിച്ചതിന് അദ്ദേഹത്തെ ശാസിക്കേണ്ടത് വളരെ അനിവാര്യമാണ്. ഹിന്ദു ഭക്‌തരുടെ മനസിൽ നായിഡു സംശയങ്ങൾ സൃഷ്‌ടിച്ചുവെന്നും അതിനാൽ അവരുടെ സംശയങ്ങൾ ദുരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മായം കലർത്തിയതാണെന്ന് പറയപ്പെടുന്ന നെയ്യ് പിന്നീട് ഉപയോഗിച്ചില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

Also Read:തിരുപ്പതി ലഡ്ഡുവിന്‍റെ വിശുദ്ധി പുനസ്ഥാപിച്ചെന്ന് ക്ഷേത്രം അധികൃതര്‍, നിലവില്‍ വിതരണം ചെയ്യുന്നത് ശുദ്ധമായ പ്രസാദമെന്നും വിശദീകരണം

ABOUT THE AUTHOR

...view details