മൈസൂരു (കർണാടക) :കുന്നിന് സമീപംആടുകളെ മേയ്ക്കുന്നതിനിടെ നാല്‍പത്തിയെട്ടുകാരിയെ കടുവ പിടികൂടി. മൈസൂരു ജില്ലയിലെ എച്ച്‌ഡി കോട്ട് താലൂക്കിലെ മൂർബന്ദ് കുന്നിന് സമീപമാണ് സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെ പെട്ടെന്ന് മുന്നിലെത്തിയ കടുവ സ്‌ത്രീയെ കടിച്ചെടുത്തുത്ത് കൊണ്ടുപോവുകയായിരുന്നു. ഇന്ന് (26-05-2024) രാവിലെ ഫോറസ്റ്റ് വാച്ച് ടവറിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
എൻ ബേഗൂരിനടുത്തുള്ള മാൾഡ ഗ്രാമത്തിലെ താമസിക്കാരി ചിക്കി (48) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂർബന്ദ് കുന്നിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌ത്രീക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗ്രാമത്തിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.