ബെംഗളൂരു:മുത്തശ്ശിക്കും കൊച്ചുമകൾക്കും സൗജന്യ യാത്രയും കൂടെ കൊണ്ടുവന്ന ലവ് ബേർഡുകൾക്ക് 444 രൂപ വീതം ടിക്കറ്റും നൽകി കര്‍ണാടക കെ എസ് ആര്‍ടി സി വാര്‍ത്തകളില്‍ ഇടം പിടിച്ചു. കെഎസ്ആർടിസി ഇന്ന് രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി ബസിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് പക്ഷികളെയും കൊണ്ട് യാത്ര തിരിച്ച മുത്തശ്ശിക്കും കൊച്ചുമകൾക്കുമാണ് രസകരമായ അനുഭവം ഉണ്ടായത്.
ബാംഗ്ലൂരിൽ നിന്ന് കിളികുഞ്ഞുങ്ങളെ വാങ്ങി അതിനെയും കൊണ്ട് ബസിൽ കയറിയ സ്ത്രീക്കും കൊച്ചുമകൾക്കും ശക്തി പദ്ധതി പ്രകാരം സൗജന്യ യാത്രയും കൂട്ടിലിരുന്ന കിളികൾക്ക് ടിക്കറ്റും നൽകി ബസ് കണ്ടക്‌ടർ. ഒരു കിളിക്ക് 111 രൂപ എന്ന കണക്കിൽ 4 കിളികൾക്ക് 444 രൂപയാണ് ടിക്കറ്റ് ഈടാക്കിയത്. കിളികൾക്ക് ഹാഫ് ടിക്കറ്റാണ് കണ്ടക്‌ടർ ഈടാക്കിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും നടുവിലിരിക്കുന്ന ഇണക്കുരുവികളായ ലൗബേർഡുകൾ യാത്രക്കർക്ക് കൗതുക കാഴ്‌ചയായി. പലരും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.KSRTC BUS TICKET FOR LOVE BIRDS