ഹൈദരാബാദ് : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഗുജറാത്ത് സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തില്‍ നിന്നെത്തിയ ഭക്തര്‍ വനപര്‍ത്തി ജില്ലയിലുള്ള പെബ്ബെരു മണ്ഡലത്തിലെ രംഗപുരം സര്‍ക്കാര്‍ സ്‌കൂളിന് സമീപം വിശ്രമിച്ച ശേഷം പുലര്‍ച്ചെ യാത്ര ആരംഭിച്ചപ്പോഴാണ് അപകടമുണ്ടായത്.
തെലങ്കാനയില്‍ ട്രക്കിടിച്ച് മൂന്ന് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു - Three Gujaratis were killed in a collision - THREE GUJARATIS WERE KILLED IN A COLLISION
തെലങ്കാനയില്‍ വാഹനാപകടം, മൂന്ന് മരണം. മരിച്ചത് ഗുജറാത്ത് സ്വദേശികളായ തീര്‍ഥാടകര്‍.
![തെലങ്കാനയില്‍ ട്രക്കിടിച്ച് മൂന്ന് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു - Three Gujaratis were killed in a collision ACCIDENT TELENGANA GUJARATIS KILLED PILGRIMS ACCIDENT ഗുജറാത്ത് സ്വദേശികള്‍ രംഗപുരം](https://etvbharatimages.akamaized.net/etvbharat/prod-images/09-06-2024/1200-675-21671521-thumbnail-16x9-accident.jpg)
മൂന്ന്പേരുടെ മരണത്തിനിടയാക്കിയ വാഹനം (ETV Bharat)
Published : Jun 9, 2024, 3:26 PM IST
നടന്ന് പോകുകയായിരുന്ന ഇവരെ ട്രക്ക് ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. രണ്ട് പേര്‍ തത്ക്ഷണം മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാല്‍നടയാത്രക്കാരെ ഇടിച്ച ശേഷം വാഹനം തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Also Read:നെല്ലിക്കാപറമ്പിൽ കാറും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരി മരിച്ചു