കേരളം

kerala

ETV Bharat / bharat

തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പറന്ന വിമാനത്തിൽ ബോംബ് ഭീഷണി - Flight receives bomb threat - FLIGHT RECEIVES BOMB THREAT

തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പറന്ന യുകെ 552 വിസ്‌താര വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന കുറിപ്പ് ക്യാബിൻ ക്രൂ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി.

THIRUVANANTHAPURAM MUMBAI FLIGHT  VISTARA FLIGHT  തിരുവനന്തപുരം മുംബൈ വിമാനം  വിമാനത്തിൽ ബോംബ് ഭീഷണി
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 9:56 PM IST

മുംബൈ :തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പറന്ന യുകെ 552 വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് ക്യാബിൻ ക്രൂ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ഉടന്‍ സുരക്ഷ ഏജൻസികളെ വിവരമറിയിക്കുകയും യാത്രക്കാരെ സുരക്ഷിതമായി ഇറക്കുകയും ചെയ്‌തു. വിഷയവുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ ചോദ്യം ചെയ്‌ത് വരുന്നതായും അധികൃതരിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിസ്‌താര വിമാനം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മുംബൈയിൽ ലാൻഡ് ചെയ്‌തത്. പരിശോധനയുടെ ഭാഗമായി യാത്രക്കാരെ ആരെയും പുറത്ത് പോകാന്‍ അനുവദിച്ചില്ല. ജൂൺ ഒന്നിന് ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ നിന്ന് കൈകൊണ്ട് എഴുതിയ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയിരുന്നു.

വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നു. സുരക്ഷ ഏജൻസികൾ വിശദമായി തെരഞ്ഞെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ എയർപോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

Also Read :കൊൽക്കത്ത വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ - BOMB HOAX AT KOLKATA AIRPORT

ABOUT THE AUTHOR

...view details