കേരളം

kerala

ETV Bharat / bharat

തൊട്ടാല്‍ ഇക്കിളിയാകുന്ന മരം!!!; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന 'ഹസ്നേവാല പേഡ്' - TREE THAT TREMBLES WITH A TOUCH

മരത്തിന്‍റെ ശാസ്‌ത്രീയ നാമം 'റാൻഡിയ ഡുമെറ്റോറം' എന്നാണ്.

THANALIA TREE OR RANDIA DUMITORUM  TICKLE TREE IN UTTARAKHAND  ഇക്കിളിയാകുന്ന മരം
The Hasnewala Ped or Thanail tree in Ramgarh forest (ETV Bharat)

By ETV Bharat Kerala Team

Published : Nov 27, 2024, 6:16 PM IST

Updated : Nov 27, 2024, 7:47 PM IST

രാംനഗർ :ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇക്കിളിയുള്ള മനുഷ്യരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇക്കിളുയുള്ള മരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ശരീരത്തിന്‍റെ എവിടെയെങ്കിലും തൊട്ടാല്‍ 'കുലുങ്ങി' ചിരിക്കുന്ന മരമുണ്ട് ഉത്തരാഖണ്ഡില്‍.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രാംനഗറിലെ വനത്തിലാണ് നാട്ടുകാര്‍ 'ഹസ്നേവാല പേഡ്' എന്ന് വിളിക്കുന്ന മരമുള്ളത്. മരത്തില്‍ ആരെങ്കിലും തൊടുകയോ മറ്റോ ചെയ്‌താല്‍ ഹസ്നേവാല പേഡ് ഉടന്‍ ഇലകള്‍ അനക്കാന്‍ തുടങ്ങും. നേര്‍ത്ത സ്‌പര്‍ശം കൊണ്ടുപോലും ഇലകളനക്കുന്ന 'ഇക്കിളി മരം' കാണാന്‍ നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.

Thanalia tree (ETV Bharat)

'റാൻഡിയ ഡുമെറ്റോറം' എന്നാണ് മരത്തിന്‍റെ ശാസ്‌ത്രീയ നാമം. മരത്തിന്‍റെ ട്രോപിക് നാസ്‌റ്റിക് ചലനങ്ങള്‍ ബാഹ്യ ഉത്തേജകങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഇലകള്‍ അനക്കുന്നത് എന്നാണ് ശാസ്‌ത്രീയ വിശദീകരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഉത്തരാഖണ്ഡിലെ വനങ്ങളിൽ കാണപ്പെടുന്ന ഈ മരങ്ങളെ പ്രാദേശിക ഭാഷയിൽ തനൈൽ എന്നാണ് പറയുന്നത്. നൈനിറ്റാളിലെ ഛോട്ടി ഹൽദ്വാനിയിലും കോർബറ്റ് സിറ്റിയിലെ രാംനഗറിലും തനൈല്‍ മരങ്ങള്‍ കാണാനാകും. റുബാക് ജനുസ്സില്‍ പെടുന്ന ഈ മരം 300 മുതൽ 1,300 മീറ്റർ വരെ ഉയരത്തിൽ വളരും. തനൈല്‍ മരങ്ങള്‍ വലിയ ഔഷധ മൂല്യമുള്ളതും പരിസ്ഥിതി ശുദ്ധീകരണത്തില്‍ വളരെയധികം പങ്ക് വഹിക്കുന്നതുമാണ്. മരത്തിന്‍റെ ഇലകളും ചില്ലകളും പുറംതൊലിയും ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് ലോക്കല്‍ ഗൈഡ് മോഹന്‍ പാണ്ടെ പറയുന്നു.

കുറ്റിച്ചെടികൾ പോലെയുള്ള ഈ വൃക്ഷം വനാന്തരങ്ങളിൽ പലയിടത്തും കാണപ്പെടുന്നുണ്ടെന്ന് രാംനഗർ കോളജിലെ ബോട്ടണി പ്രൊഫസർ എസ് എസ് മൗര്യ പറഞ്ഞു. മദൻഫാൽ, തനൈല കാ പെഡ് എന്നിവയാണ് ഇതിൻ്റെ ഹിന്ദി പേരുകൾ. ഔഷധ ഗുണമുള്ള ഒരു വൃക്ഷമാണിത്. ആസ്ത്മ, ജലദോഷം തുടങ്ങി നിരവധി രോഗങ്ങളും പൊള്ളലും ഭേദമാക്കാൻ ഇത് ഉപയോഗിക്കുന്നു. ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിലും ഈ വൃക്ഷം കാണപ്പെടുന്നുണ്ട്. മനുഷ്യൻ്റെ സ്‌പര്‍ശനത്താല്‍ പ്രകമ്പനം കൊള്ളുന്ന വിചിത്ര സ്വഭാവമാണ് വിനോദ സഞ്ചാരികളെ ഇതിനോട് ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാംനഗറിലെ കലാധുങ്കി, ഫാട്ടോ റേഞ്ചുകളിലും ഈ മരം കാണപ്പെടുന്നുണ്ടെന്ന് രാംനഗർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ ദിഗന്ത് നായക് പറഞ്ഞു. തെക്ക് - കിഴക്കൻ രാജ്യങ്ങളാണ് മരത്തിൻ്റെ സ്വാഭാവിക ആവാസ കേന്ദ്രം. ഡിസംബർ - ജനുവരി കാലയളവിലാണ് മരത്തില്‍ ഫലം കായ്ക്കുന്നത്. മെൻഫൽ, മിൻഡ, രാധ, മദൻഫൽ എന്നും തനൈല്‍ മരത്തിന്‍റെ കായകള്‍ അറിയപ്പെടുന്നു.

Also Read:ആദ്യമെത്തിയത് ഒറ്റയ്‌ക്ക്, പിന്നെ കുടുംബത്തെയും കൂടെക്കൂട്ടി; സന്യാസിക്ക് കൂട്ടായി ഏഴ്‌ കരടികള്‍

Last Updated : Nov 27, 2024, 7:47 PM IST

ABOUT THE AUTHOR

...view details