കേരളം

kerala

ETV Bharat / bharat

ചോദ്യപേപ്പർ ചോർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ദമ്പതികൾ പിടിയിൽ - QUESTION PAPER UPLOADED TO YOUTUBE - QUESTION PAPER UPLOADED TO YOUTUBE

ചാനൽ വളർത്തിയെടുത്ത് വരുമാനമുണ്ടാക്കാനാണ് പ്രതികൾ ചേദ്യപേപ്പർ ചോർത്തിയതെന്ന് പൊലീസ്.

TEACHER UPLOAD QUSTEN PAPER  QUESTION PAPER UPLOADED YOUTUBE  QUESTION PAPER IN YOUTUBE CHANNEL  TEACHER AND WIFE ARRESTED
Question Paper Uploaded On wife's YouTube Channel Before Exam; Teacher And Wife Arrested

By ETV Bharat Kerala Team

Published : Apr 7, 2024, 7:42 PM IST

ഭുവനേശ്വർ: ചോദ്യപേപ്പർ ചോർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ദമ്പതികൾ പിടിയിൽ. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പറുകൾ ചോർത്തിയ സംഭവത്തിലാണ് അസിസ്‌റ്റന്‍റ് സ്‌കൂൾ അധ്യാപകനെയും ഭാര്യയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ജാജ്‌പൂർ ജില്ലയിലെ ഗോപിനാഥ് ജ്യൂ നോഡൽ അപ്പർ പ്രൈമറി സ്‌കൂളിലെ ജഗന്നാഥ് കർ (29) എന്ന അധ്യാപകനും ഭാര്യ ഋതുപൂർണ പതിയുമാണ് പ്രതികൾ . ജഗന്നാഥ് കർ ഭാര്യയുടെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുറന്ന് അതിൽ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. കൂടുതൽ സബ്‌സ്‌ക്രൈബർമാരെ നേടുന്നതിനും വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കുന്നതിനുമായാണ് പ്രതി ഭാര്യയുടെ യൂട്യൂബ് ചാനലിൽ ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്‌തത്.

ഭുവനേശ്വർ ഡിസിപി നൽകിയ വിവരമനുസരിച്ച്, മാർച്ച് 18 ന് സൈബർ പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചു. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ യൂട്യൂബിൽ വൈറലായതായിനെതുടർന്ന് പ്രോജക്‌ട് ഡയറക്‌ടർ ഒഡീഷ സ്‌കൂൾ എജ്യുക്കേഷൻ പ്രോഗ്രാം അതോറിറ്റിയിലും അന്വേഷണം വന്നു (ഒഎസ്ഇപിഎ). പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ഗഞ്ചാം രംഭ പ്രദേശത്തെ സമീർ സാഹുവെന്ന ആളുടെ സമീർ എജ്യുക്കേഷണൽ എന്ന യൂട്യൂബ് ചാനലിൽ ചോദ്യപേപ്പർ അപ്‌ലോഡ് ചെയ്‌തതിനെ പിന്തുടർന്നാണ് ആദ്യം അന്വേഷണം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബ് ചാനൽ നടത്തുന്ന സമീറിനെ വീട്ടിൽ റെയ്‌ഡ് ചെയ്‌തതാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മാർച്ച് 30നാണ് പ്രതി സമീർ സാഹുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സമീർ സാഹുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തപ്പോളാണ് മറ്റൊരു ചാനൽ വഴിയാണ് വീഡിയോ ലഭിച്ചതെന്ന് മനസിലായത്.

പിന്നീട് 'പ്രോ ആൻസർ' എന്ന മറ്റൊരു യൂട്യൂബ് ചാനലിൽ ഇത്തരമൊരു ചോദ്യം അപ്‌ലോഡ് ചെയ്‌തതായി സമീർ പറഞ്ഞു. പോലീസ് അന്വേഷിച്ചപ്പോളാണ്. ജഗന്നാഥ് കർ നടത്തുന്ന ചാനലായിരുന്നു അത്. ജഗന്നാഥ് കർ സ്‌കൂളിൽ നിന്ന് ചോദ്യപേപ്പർ ലഭിച്ചയുടനെ അത് ഭാര്യക്ക് നൽകും. പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബിൽ ചർച്ച ചെയ്‌ത് ചാനലിന് റീച്ച് കൂട്ടുകയാണ് ലക്ഷ്യം. ചാനൽ വളർത്തി സമ്പാദിക്കുക എന്ന ആശയത്തോടെയാണ് പ്രതികൾ അങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ ഇത്തരമൊരു ഇടപാട് പുറത്തുവന്നതോടെ സർക്കാർ അധ്യാപകനും ഭാര്യയും അറസ്‌റ്റിലായി. പേപ്പർ ചോർത്താൻ ഉപയോഗിച്ച ലാപ്‌ടോപ്പ് പൊലീസ് പിടിച്ചെടുത്തു. ഇക്കാലമത്രയും പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് സ്‌കൂളിലെ ചോദ്യപേപ്പറുകൾ ചോർത്തി യുട്യൂബിൽ നൽകുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട അധ്യാപകനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Also Read: പ്ലസ് ടു മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു, ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

ABOUT THE AUTHOR

...view details