ന്യൂഡൽഹി : നികുതിയിലും നികുതി നിര്‍ദ്ദേശങ്ങളിലും കാര്യമായ മാറ്റമില്ലാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. പ്രത്യക്ഷ നികുതി, പരോക്ഷ നികുതി, ഇറക്കുമതി ഡ്യൂട്ടി എന്നിവയിൽ നിലവിലുള്ള അതേനിരക്ക് തുടരും. സ്‌റ്റാർട്ടപ്പുകൾക്കും മൂലധന നിക്ഷേപങ്ങള്‍ക്കും പെൻഷൻ ഫണ്ട് നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യം നല്‍കും.
സ്‌റ്റാർട്ടപ്പുകൾക്ക് ആനുകൂല്യം ; ബജറ്റിലെ നികുതി നിർദേശങ്ങൾ ഇങ്ങനെ - nirmala sitharaman budget
പരോക്ഷ നികുതിയിലും ഇറക്കുമതി ഡ്യൂട്ടിയിലും മാറ്റമില്ല. സ്‌റ്റാർട്ടപ്പുകൾക്കും മൂലധന നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപനം

Published : Feb 1, 2024, 12:45 PM IST
|Updated : Feb 1, 2024, 1:16 PM IST
ഈ വര്‍ഷം 5.8 ശതമാനാണ് ധനക്കമ്മി. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 5.1 ആയി കുറയ്ക്കാനാകും. 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ആദായ നികുതി പരിധിയിലും മാറ്റമില്ലെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ നികുതി നിരക്ക് തുടരും. ആദായ നികുതി റിട്ടേൺ ലളിതമാക്കി. ഇറക്കുമതി തീരുവയില്‍ അടക്കം മാറ്റമില്ലെന്നും ധനമന്ത്രി പറഞ്ഞു.