അഹമ്മദാബാദ് :ഗുജറാത്തിലെ സൂറത്തില്‍ കെട്ടിടം തകര്‍ന്ന് അപകടം. കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും ഒരു സ്‌ത്രീയെ ജീവനോടെ രക്ഷപ്പെടുത്തി. കാശിഷ് ശര്‍മ്മ(23) എന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരമാണ് ആറ് നില കെട്ടിടം തകര്‍ന്ന് വീണത്. ഉടന്‍ തന്നെ അഗ്നിരക്ഷ സേന സ്ഥലത്തെത്തി.
രാത്രി മുഴുവന്‍ ഇവര്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തി. അപകടസ്ഥലത്ത് എന്‍ഡിആര്‍എഫ് അടക്കമുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.
വസ്‌ത്ര ഫാക്‌ടറി തൊഴിലാളികള്‍ കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. എത്ര പേര്‍ അപകടത്തില്‍ പെട്ടു എന്ന് വ്യക്തമല്ല. രാഷ്‌ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.
Also Read:നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം