കേരളം

kerala

ETV Bharat / bharat

ഭൂമി കുംഭകോണക്കേസ് അറസ്റ്റ്; ഹേമന്ത് സോറന്‍റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും - ഹേമന്ത് സോറൻ

ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്‌ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

Etv BharatHemant Soren plea on ED arrest  Supreme Court  ഹേമന്ത് സോറൻ  സുപ്രീം കോടതി
Supreme Court To Hear Former CM Hemant Soren Plea On ED Arrest

By ETV Bharat Kerala Team

Published : Feb 1, 2024, 5:13 PM IST

ന്യൂഡൽഹി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഹർജി സുപ്രീം കോടതി നാളെ (ഫെബ്രുവരി 2) പരിഗണിക്കും. ഭൂമി കുംഭകോണക്കേസിലെ ഇഡി അറസ്റ്റിനെ (Hemant Soren money laundering case ED arrrest) ചോദ്യം ചെയ്‌ത് അദ്ദേഹം സമർപ്പിച്ച ഹർജി ഹർജിയാണ് നാളെ പരിഗണിക്കാനിരിക്കുന്നത്. സീനിയർ അഭിഭാഷകനായ കപിൽ സിബലും എ എം സിഗ്വിയും ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെ പരാമർശിച്ചിരുന്നു.

അതേസമയം സോറന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമാനമായ ഹർജി ജാർഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇന്ന് പരിഗണിക്കാനിരിക്കുകയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ തന്‍റെ കക്ഷി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കുമെന്ന് സിബൽ പറഞ്ഞു. കേസിൽ നാളെ വാദം കേൾക്കുമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അറസ്റ്റ് രാജ്യത്തിന്‍റെ രാഷ്‌ട്രീയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സോറൻ പറഞ്ഞിരുന്നു. ബുധനാഴ്‌ചയാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് (Hemant Soren arrest) ചെയ്‌തത്. ഭൂമി കുംഭകോണക്കേസില്‍ നീണ്ട ചോദ്യം ചെയ്യനൊടുവില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇഡി (Enforcement Directorate) സോറനെ കസ്റ്റഡിയിലെടുത്തത്. നിലവിലെ ഗതാഗത മന്ത്രിയായ ചംപായ്‌ സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രി സ്ഥാനാത്തേക്ക് സോറന്‍റെ ഭാര്യ കൽപ്പന സോറൻ്റെ പേര് നിർദ്ദേശിക്കുമെന്ന്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ പാര്‍ട്ടിയ്‌ക്ക്‌ അതില്‍ താല്‍പര്യമില്ലെന്നാണ്‌ നിലവില്‍ പുറത്തു വരുന്ന വിവരം.

ABOUT THE AUTHOR

...view details