തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മുസ്‌ലിം സമുദായത്തിന് പ്രാതിനിധ്യമില്ലാത്തതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷനും നിയുക്ത എംപിയുമായ കെ സുധാകരന്‍ രംഗത്ത്. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തെ പാടെ ഒഴിവാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിച്ച് ബിജെപിയില്‍ ഒരൊറ്റ എംപി പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവര്‍ക്കും പ്രാതിനിധ്യമെന്നത് ജനാധിപത്യത്തില്‍ സര്‍വസാധാരണമാണ്. വിദ്വേഷ പ്രസംഗത്തിലൂടെയാണ് മോദി അധികാരത്തിലേറിയതെന്നും കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ മോദിയുടെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ആരോപിച്ചു.
ഇപ്പോള്‍ രാജ്യത്ത് കരുത്തുറ്റ ഒരു പ്രതിപക്ഷമുണ്ടെന്നും സുധാകരന്‍ അവകാശപ്പെട്ടു. ഇന്ത്യ സഖ്യമെന്നാണ് അതിന് പേര്. നയിക്കുന്നത് കോണ്‍ഗ്രസാണ്. തങ്ങള്‍ എല്ലാ ജനതയെയും ഒപ്പം കൂട്ടി മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു.
Also Read:വയനാടിന് നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തും ; പകരമാര്, പ്രിയങ്കയോ കെ മുരളീധരനോ, സസ്‌പെൻസ്