മഥുര:ജന്മാഷ്‌ടമി ദിനത്തിന്‍റെ ആഘോഷ നിറവില്‍ ശ്രീകൃഷ്‌ണ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന മഥുര. ശ്രീകൃഷ്‌ണന്‍റെ പിറന്നാള്‍ ദിനത്തില്‍ വ്രതാനുഷ്‌ഠാനങ്ങളോടെ ആയിരക്കണിക്കിന് ഭക്തരാണ് ശ്രീകൃഷ്‌ണ ജന്മസ്ഥാനിലേക്ക് എത്തുന്നത്. അഷ്‌ടമിരോഹിണി ദിനത്തിലാണ് ശ്രീകൃഷ്‌ണ ജയന്തി ആഘോഷം.
ഒരു കൂട്ടം ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ശ്രീകൃഷ്‌ണ ജന്മസ്ഥാന പരിസരം ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് വർണാഭമായ വിളക്കുകൾ കൊണ്ട് നേരത്തെ തന്നെ അലങ്കരിച്ചിരുന്നു. പ്രദേശത്തെ പ്രധാന കടവുകളും അലങ്കരിച്ചിട്ടുണ്ട്. വേദ ശ്ലോകങ്ങളുടെയും ശംഖ് നാദത്തിന്‍റെയും താളമേളങ്ങളുടെയും അകമ്പടിയോടെ രാധാ-കൃഷ്‌ണന്‍റെയും മറ്റ് ദേവതകളുടെയും വസ്‌ത്രം ധരിച്ചുകൊണ്ടുള്ള ഭക്തരുടെ ഘോഷയാത്രയും ഇന്ന് നടക്കും. അതേസമയം, രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഇന്ന് ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുകയാണ്.