കേരളം

kerala

ETV Bharat / bharat

23 മീന്‍പിടിത്തക്കാരെ അറസ്റ്റ് ചെയ്‌ത്‌ ശ്രീലങ്കന്‍ നാവിക സേന ; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ നിന്നുള്ള 23 മീന്‍ പിടിത്തക്കാരെ ശ്രീലങ്കന്‍ സൈന്യം പിടികൂടി. ഇവരെ മോചിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ട് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്.

Sreelanka arrested 23 fishermen  2 Powerboats were seized  the Sri Lankan Navy  ശ്രീലങ്കന്‍ നാവിക സേന  തമിഴ്‌ മീന്‍ പിടിത്തക്കാര്‍
23 TN fishermen arrested by Sri Lankan Navy

By ETV Bharat Kerala Team

Published : Feb 4, 2024, 1:56 PM IST

Updated : Feb 4, 2024, 3:23 PM IST

രാമേശ്വരം :തമിഴ്‌നാട്ടില്‍ നിന്നുള്ള 23 മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചതിനാണ് നടപടി(Sreelankan Navy arrested 23 fishermen from Tamil nadu). രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത്. ശ്രീലങ്കയുടെ വടക്കന്‍ അതിര്‍ത്തിയായ കങ്കേശന്‍ കടലില്‍ നിന്നാണ് ഇവര്‍ മീന്‍ പിടിച്ചത്.

സാധാരണയായി രാമേശ്വേരത്ത് നിന്നുള്ളവര്‍ ഇവിടെ നിന്ന് മീന്‍പിടിക്കാറുള്ളതാണ്. എന്നാല്‍ അതിര്‍ത്തി കടന്ന് മീന്‍പിടിച്ചെന്ന് ആരോപിച്ച്, കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കന്‍ നാവിക സേനാംഗങ്ങള്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു (2 Powerboats seized by Sri Lankan Navy).

പിടികൂടിയ മീന്‍പിടിത്തക്കാരെ കങ്കേശന്‍ തുറൈ നാവികത്താവളത്തിലേക്ക് കൊണ്ടുപോയി. ജാഫ്‌ന ജില്ലയിലെ മത്സ്യത്തുറമുഖ മേഖലയാണിത്. അവരെ ഇവിടെ വച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇവരെ ഉടന്‍ മോചിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Also Read:നടുക്കടലില്‍ ജീവനുവേണ്ടി പോരാടി 43 മണിക്കൂര്‍ ; മുരുഗന് അത്ഭുതരക്ഷ

12 മത്സ്യത്തൊഴിലാളികളെ പിടികൂടി മാലിദ്വീപ് തീരസംരക്ഷണ സേന :ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തമിഴ്‌നാട്ടുകാരായ 12 പേരെ മാലിദ്വീപ് തീരസംരക്ഷണ സേന പിടികൂടിയിരുന്നു. ഒക്‌ടോബർ 23നായിരുന്നു സംഭവം(12 Tamil Nadu fishermen arrested).

വിഘ്നേഷ്, ഉദയകുമാർ, മൈക്കിൾരാജ്, സെൽവശേഖരൻ, ആന്‍റണി ക്രിസ്‌റ്റഫർ, പരലോക ദ്രവ്യം, അൻബു, ആദിനാരായണൻ, മഹേഷ് കുമാർ, മാദേഷ് കുമാർ, മണി, ശക്തി എന്നിവരായിരുന്നു പിടിയിലായത്. ഇവര്‍ മൈക്കിൾ ഭാഗ്യരാജ് എന്നയാളുടെ ബോട്ടിലായിരുന്നു മത്സ്യബന്ധനത്തിന് പോയത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തീരസംരക്ഷണ സേന കണ്ടുകെട്ടിയതായി ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്‌തിരുന്നു.

Last Updated : Feb 4, 2024, 3:23 PM IST

ABOUT THE AUTHOR

...view details