കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശ് പ്രക്ഷോഭം: ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രം ബംഗ്ലദേശിന്‍റെ മാത്രം ആഭ്യന്തര കാര്യമല്ലെന്ന് സദ്ഗുരു - Sadhguru on Bangladesh issue

അയൽപക്കത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എത്രയും വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ഭാരതം മഹാഭാരതമാകില്ലെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. അതിക്രമങ്ങൾ ബംഗ്ലദേശിന്‍റെ മാത്രം ആഭ്യന്തര കാര്യമല്ലെന്നും സദ്ഗുരു.

ബംഗ്ലാദേശ് പ്രക്ഷോഭം  BANGLADESH PROTESTS  SPIRITUAL LEADER SADHGURU  SADHGURU REACTS BANGLADESH PROTESTS
Spiritual Leader Sadhguru on Bangladesh Protests (ETV Bharat)

By ETV Bharat Kerala Team

Published : Aug 7, 2024, 8:54 PM IST

ന്യൂഡൽഹി:ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്. അയൽപക്കത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ബംഗ്ലദേശിന്‍റെ മാത്രം ആഭ്യന്തര കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അയൽപക്കത്തെ ന്യൂനപക്ഷങ്ങളോടൊപ്പം നിൽക്കാൻ സാധിക്കാതെ വന്നാലോ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിയാകുന്നത്ര വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിലോ ഭാരതം മഹാഭാരതമാകില്ല. ഒരുകാലത്ത് നമ്മുടെ രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഇടം നിർഭാഗ്യവശാൽ പിന്നീട് അയൽ രാജ്യമായി മാറി. എന്നാൽ അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം ധാക്കയിൽ നിന്ന് ആറ് കുഞ്ഞുങ്ങളുൾപ്പെടെ 199 പേർ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി പുറപ്പെട്ട എയർ ഇന്ത്യ പ്രത്യേക ചാർട്ടർ ഫ്ലൈറ്റ് ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെത്തിയത്. എന്നാൽ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇപ്പോൾ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് ഡൽഹിയിൽ എത്തിയ യാത്രക്കാരിൽ ഒരാളായ ഇന്ത്യൻ പൗരൻ പറഞ്ഞു.

Also Read: സുരക്ഷയൊരുക്കിയത് റഫാല്‍ വിമാനങ്ങള്‍, നിര്‍ദേശത്തിന് ഉന്നത സൈനികോദ്യോഗസ്ഥര്‍; ഷെയ്ഖ് ഹസീനയെ ഇന്ത്യയിലെത്തിച്ചത് ഇങ്ങനെ

ABOUT THE AUTHOR

...view details