മുംബൈ:ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ ടൂറിസം വകുപ്പ്. ദക്ഷിണാഫ്രിക്കൻ ടൂറിസം മന്ത്രി പട്രീഷ്യ ഡി ലില്ലെയാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതെന്നും, ഇന്ത്യൻ സർക്കാരുമായും മൂന്ന് വിമാനക്കമ്പനികളുമായും ദക്ഷിണാഫ്രിക്ക ചർച്ച നടത്തുകയാണെന്നും പട്രീഷ്യ ഡി ലില്ലെ പറഞ്ഞു.
നിലവിൽ, എമിറേറ്റ്സ്, കെനിയ എയർവേയ്‌സ്, എയർ മൌറീഷ്യസ്, എത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ സീഷെൽസ്, റുവാൻഡ് എയർ, ഖത്തർ എയർവേയ്‌സ് എന്നീ വിമാന കമ്പനികള്‍ ഇന്ത്യയുമായി ബന്ധിപ്പിച്ച് ലേയോവർ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ദക്ഷിണാഫ്രിക്കൻ ടുറിസം മെച്ചപ്പെടുത്താനാകുമെന്നുമാണ് പ്രീക്ഷയെന്ന് പട്രീഷ്യ ഡി ലില്ലെ പറയുന്നു.
നിലവില്‍ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. നേരിട്ടുള്ള വിമാനങ്ങൾ സര്‍വീസുകള്‍ വഴി വ്യാപാര, ബിസിനസ് മേഖലകളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ലില്ലെ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഡിസംബർ 6 വരെ ന്യൂഡൽഹിയിലും മുംബൈയിലും ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിലാണ് പട്രീഷ്യ ഡി ലില്ലെ.