കേരളം

kerala

ETV Bharat / bharat

ഒടുവില്‍ സമ്മതം മൂളി സോണിയ: രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്, നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും - file nomination

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. നാമനിര്‍ദ്ദേശപത്രിക നാളെ സമര്‍പ്പിക്കും. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് അതേദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും

സോണിയ ഗാന്ധി  രാജ്യസഭ  file nomination  Rajyasabha
Sonia to rajya sabha

By ETV Bharat Kerala Team

Published : Feb 13, 2024, 9:26 PM IST

ഭോപ്പാല്‍:സോണിയാഗാന്ധിയുടെ രാജ്യസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും(Sonia Gandhi). രാജസ്ഥാനില്‍ നിന്നാകും സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുക.

1998 മുതല്‍ 2022 വരെ തുടര്‍ച്ചയായി 22 കൊല്ലം കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധി അഞ്ച് തവണ ലോക്‌സഭാംഗവുമായി. നാളെ രാജ്യസഭയിലേക്ക് രാജസ്ഥാനിലെ ജയ്‌പൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുന്ന സോണിയയെ മകള്‍ പ്രിയങ്ക ഗാന്ധി വാദ്രയും മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അനുഗമിക്കും(file nomination).

മറ്റ് ചില സംസ്ഥാനഘടകങ്ങളും സോണിയ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഒഴിവ് വന്ന രാജസ്ഥാനിലെ സീറ്റ് തന്നെയായിരുന്നു സോണിയക്ക് താത്പര്യം(Rajya Sabha).

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജ്യസഭാംഗമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയാഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നാണ് തുടര്‍ച്ചയായി ലോക്‌സഭയിലെത്തിയിരുന്നത്. ഇക്കൊല്ലം ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സോണിയയുടെ നീക്കം ഏറെ നിര്‍ണായകമായാണ് വിലയിരുത്തുന്നത്.

ഇക്കുറി റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനില്ലെന്ന് സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ല്‍ തന്നെ ഇത് തന്‍റെ അവസാന പൊതുതെരഞ്ഞെടുപ്പായിരിക്കുമെന്ന പ്രഖ്യാപനം സോണിയ നടത്തിയിരുന്നു. റായ്ബറേലിയില്‍ പ്രിയങ്ക സോണിയയ്ക്ക് പകരക്കാരിയാകുമെന്ന സൂചനയുണ്ട്. ചിലപ്പോള്‍ രാഹുല്‍ മത്സരിക്കുന്ന അമേഠിയില്‍ നിന്നാകാം പ്രിയങ്ക ജനവിധി തേടുകയെന്നും അഭ്യൂഹങ്ങളുണ്ട്.

പതിനഞ്ച് സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതുവരെ ഒരൊറ്റ സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മറ്റന്നാള്‍ ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഈ മാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് കഴിഞ്ഞമാസമാണ്.

മധ്യപ്രദേശിലെ രാജ്യസഭാ സീറ്റിനെ ചൊല്ലി ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കമല്‍നാഥിന്‍റെയും സംസ്ഥാന അധ്യക്ഷന്‍റെയും പേരുകളാണ് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇരുവരും തങ്ങള്‍ക്ക് അക്കാര്യത്തില്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിസിസി അധ്യക്ഷന്‍ ഒരുപടി കൂടി കടന്ന് സോണിയ മത്സരിക്കട്ടെയെന്നും പറഞ്ഞിരുന്നു. അതേസമയം കമല്‍നാഥ് ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്‌ത് രാജ്യസഭ സീറ്റിനായി ശ്രമിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് അതേദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസിന് അനായാസം സ്വന്തമാക്കാനാകും.

Also Read: രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് കമല്‍നാഥ്

ABOUT THE AUTHOR

...view details