കേരളം

kerala

ETV Bharat / bharat

ദോഡ ഏറ്റുമുട്ടല്‍: നാല് ജവാന്മാര്‍ക്ക് വീരമൃത്യു - 4 Soldiers killed in Doda Encounter - 4 SOLDIERS KILLED IN DODA ENCOUNTER

ജമ്മു കശ്‌മീരിലെ ദോഡ ജില്ലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മരിച്ചു.

DODA ENCOUNTER  JAMMU AND KASHMIR  ദോഡ ഭീകരാക്രമണം  ദോഡ ഏറ്റുമുട്ടല്‍
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Jul 16, 2024, 7:28 AM IST

Updated : Jul 16, 2024, 10:13 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് സൈനികരില്‍ നാല് പേരാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ദേശ വനമേഖലയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

രാഷ്‌ട്രീയ റൈഫിള്‍സിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്‌മീര്‍ പൊലീസും ചേര്‍ന്ന് ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ ഭീകരര്‍ വനത്തിനുള്ളിലേക്ക് കടന്നിരുന്നു. ഇവരെ പിന്തുടര്‍ന്ന് സൈന്യവും വനത്തിനുള്ളിലേക്ക് കടന്നു. ഇതിനിടെ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു.

അക്രമികളെ തെരയുന്നതിനിടെ സൈന്യത്തിന് നേരെ അപ്രതീക്ഷിതമായാണ് വെടിവയ്‌പ്പുണ്ടായത്. സൈന്യവും ശക്തമായി തന്നെ തിരിച്ചടിച്ചിരുന്നു. ഇതിനിടെ, ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരാണ് മരിച്ചത്. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

Last Updated : Jul 16, 2024, 10:13 AM IST

ABOUT THE AUTHOR

...view details