കേരളം

kerala

ഖേലോ ഇന്ത്യ; കായികമേളയെ വരവേറ്റ് മഞ്ഞണിഞ്ഞ കശ്‌മീര്‍ താഴ്‌വര

By ETV Bharat Kerala Team

Published : Feb 18, 2024, 3:33 PM IST

ഈ മാസം 22 ന് ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിന്‌ തുടക്കമാകും, മഞ്ഞുവീഴ്‌ചയില്‍ കായിക മേള സംഘാടകസമിതിയും കായിക താരങ്ങളും സന്തോഷം പങ്കുവെച്ചു.

Khelo India Winter Games  snowfall in Kashmir  കശ്‌മീർ താഴ്‌വരയില്‍ മഞ്ഞുവീഴ്‌ച  ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസ്‌
Khelo India Winter Games

കശ്‌മീർ താഴ്‌വരയില്‍ മഞ്ഞുവീഴ്‌ച

ശ്രീനഗർ: കശ്‌മീർ താഴ്‌വരയില്‍ മിതമായ മഞ്ഞുവീഴ്‌ച (Snowfall in Kashmir). വടക്കൻ സമതലങ്ങളിൽ നേരിയ മഴ ലഭിച്ചതിനാല്‍ ചില അന്തർ ജില്ലാ റോഡുകൾ അടച്ചു. ജമ്മു കശ്‌മീർ താഴ്‌വരയിൽ നാല് ദിവസത്തേക്ക് മിതമായ മഴയും മഞ്ഞുവീഴ്‌ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.

സ്‌കീ റിസോർട്ട് ഗുൽമാർഗ് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മിതമായ മഞ്ഞുവീഴ്‌ച ലഭിച്ചതായി അധികൃതർ. ഈ മാസം 22 മുതൽ ഗുൽമാർഗ് ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിന്‌ (Khelo India Winter Games) സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. മഞ്ഞുവീഴ്‌ച സംഘാടക സമിതിക്കും കായിക താരങ്ങള്‍ക്കും സന്തോഷം നൽകി.

ഗന്ദർബാൽ ജില്ലയിലെ സോൻമാർഗ്, ബന്ദിപ്പോരയിലെ ഗുരേസ്, മച്ചിൽ, താങ്‌ദാർ, കേരൻ തുടങ്ങിയ മലയോര പ്രദേശങ്ങളിലും ഇന്ന് രാവിലെ മുതൽ മിതമായ മഞ്ഞുവീഴ്‌ച ലഭിച്ചു. താഴ്‌വരയിലെ സമതല പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാക്ഷ്യം വഹിച്ചു. ഇത് വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.

മഞ്ഞുവീഴ്‌ച കാരണം പ്രധാന അന്തർ ജില്ലാ റോഡുകൾ അടച്ചിട്ടെങ്കിലും ജമ്മു-ശ്രീനഗർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു. മഞ്ഞ് അടിഞ്ഞുകൂടുന്നതിനാൽ ഭാദെർവ-ചമ്പ റോഡ്, മുഗൾ റോഡ്, എസ്എസ്‌ജി റോഡ് എന്നിവ അടച്ചു. കുപ്‌വാര ജില്ലയിലെ സോൺമാർഗ് റോഡുകളിലെ കേരൻ, മച്ചിൽ, താങ്‌ദാർ, സോജില്ല പാസ് എന്നിവയും അടച്ചതായി അധികൃതർ അറിയിച്ചു.

ജമ്മു കശ്‌മീർ താഴ്‌വരയിൽ നാല് ദിവസത്തേക്ക് മിതമായ മഴയും മഞ്ഞുവീഴ്‌ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിക്ക ഭാഗങ്ങളിലും മിതമായതോ അതിശക്തമായതോ ആയ മഴയും മഞ്ഞുവീഴ്‌ചയും പ്രതീക്ഷിക്കുന്നതായി സീനിയർ മെട്രോളജിസ്റ്റ് മുഹമ്മദ് ഹുസൈൻ മിർ പറഞ്ഞു.

കൂടാതെ കർഷകർക്കും യാത്രക്കാർക്കും അവരുടെ കൃഷിയും യാത്രയും കാലാവസ്ഥയ്ക്ക് അനുസൃതമായി തീരുമാനിക്കാന്‍ കാലാവസ്ഥാ ഓഫീസ് നിര്‍ദേശം നൽകി. മഞ്ഞുവീഴ്‌ചയും മഴയും ഉയർന്ന പ്രദേശങ്ങളിലെ റോഡുകളും സിന്താൻ ചുരം, മുഗൾ റോഡ്, സാധന, റസ്‌ദാൻ ചുരം, സോജില തുടങ്ങിയ പ്രധാന ചുരങ്ങളും താത്കാലികമായി അടച്ചിടാൻ ഇടയാക്കും. അതിനാല്‍ തന്നെ യാത്രക്കാർ അതിനനുസരിച്ച് തീരുമാനമെടുക്കാന്‍ നിർദ്ദേശിക്കുന്നതായും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

'റോഡുകളിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യാൻ തയ്യാറാണെന്നും ഗുൽമാർഗിൽ നടക്കാനിരിക്കുന്ന ഖേലോ ഇന്ത്യ ഗെയിമുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കശ്‌മീരിലെ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി. ഈ മാസം 22 മുതലാണ്‌ ഖേലോ ഇന്ത്യ വിന്‍റർ ഗെയിംസ്‌ ആരംഭിക്കുന്നത്‌.

ABOUT THE AUTHOR

...view details