ന്യൂ ഡല്‍ഹി:കേരള ഹൈക്കോടതിയിൽ പുതിയ ആറ് ജഡ്‌ജിമാരെ കൂടി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനമിറക്കിയത് (Six New Judges to Kerala High Court).
നിലവിലെ ഡി എസ് ജി അഡ്വ. എസ് മനു, അഭിഭാഷകരായ അബ്‌ദുൾ അസീസ് അബ്‌ദുൾ ഹക്കീം, ഹരിശങ്കർ വി മേനോൻ, ഈശ്വരൻ സുബ്രഹ്മണി, മനോജ് പി മാധവൻ, ശ്യാം കുമാർ വടക്കേ മുടവക്കാട്ട് എന്നിവരാണ് പുതിയ ജഡ്‌ജിമാർ. രണ്ട് വർഷത്തേക്കാണ് ഇവരുടെ നിയമനം.
കേരള ഹൈക്കോടതിയിൽ പുതിയ 6 ജഡ്‌ജിമാര്‍ കൂടി - NEW JUDGES TO KERALA HIGH COURT - NEW JUDGES TO KERALA HIGH COURT
കേരള ഹൈക്കോടതിക്ക് ആറ് പുതിയ ജഡ്‌ജിമാര്‍ കൂടി. ആറ് പുതിയ അഡീഷണല്‍ ജഡ്‌ജിമാരെ നിയമിച്ചാണ് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.
Union Law Ministry Appointments Six New Judges to Kerala High Court
Published : Mar 21, 2024, 10:39 PM IST
Also Read:സ്വകാര്യത ഒരു വ്യക്തിയുടെ അന്തസിന്‍റെ കാതലെന്ന് ഹൈക്കോടതി
ഈ മാസം 12 നാണ് ആറ് അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിമാരാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്രസർക്കാരിന് നൽകിയത്. നിലവിൽ കേരളാ ഹൈക്കോടതിയിൽ 33 സ്ഥിര ജഡ്‌ജിമാരും മൂന്ന് അഡീഷണൽ ജഡ്‌ജിമാരുമുണ്ട്. അഡീഷണൽ ജഡ്‌ജിമാരായിട്ടാണ് ആറു പേരെ പുതിയതായി നിയമിച്ചിട്ടുള്ളത് .