നാഗ്‌പൂർ :പ്രണയവിവരം അറിഞ്ഞ് മര്‍ദിച്ച സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി സഹോദരി. നാഗ്‌പൂരിലെ ഹുഡകേശ്വർ ഏരിയയിലാണ് സംഭവം. രജത് കൈലാസ് ഭോകെയാണ് കൊല്ലപ്പെട്ടത്. സഹോദരി ആഭയുടെ പ്രണയ വിവരം അറിഞ്ഞതിനെതുടര്‍ന്ന് രജത് ഇവരെ മര്‍ദിച്ചിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആഭ തന്‍റെ സഹോദരനായ രജതിനെ വകവരുത്തിയത്.
ആഭയുടെ കാമുകൻ അതുൽ ഭമോദേയും പപ്പു ഷംലാൽ ബുർദേ എന്ന സുഹൃത്തും ചേർന്നാണ് രജത്തിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് അറിയിച്ചു. സഹോദരനെ കൊലപ്പെടുത്താനായി ആഭ 5000 രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തി. 10 ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഏപ്രിൽ 17-ന് ആണ് നാഗ്‌പൂർ ജില്ലയിലെ രാംടെക് ഏരിയയിലെ ഖിന്ദ്സി തടാകത്തിൽ നിന്നും അർദ്ധ നഗ്നമായ നിലയിൽ അജ്ഞാത മൃതദേഹം രാംടെക് പൊലീസ് കണ്ടെത്തുന്നത്. മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തടാകത്തില്‍ തള്ളിയതാണെന്നെ്നന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
രാംടെക് പൊലീസ് 5 ടീമുകളും ലോക്കൽ ക്രൈം ബ്രാഞ്ചിന്‍റെ 5 ടീമുകളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. യുവാവിന്‍റെ ഇരുകൈകളിലും 'RAJAT, R.K., मॉ aa' എന്ന് പച്ചകുത്തിയിരുന്നു. ശരീരത്തില്‍ മറ്റ് പല ടാറ്റൂകളും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയി തിരച്ചിലിലാണ് രജത്തിലേക്ക് അന്വേഷണം എത്തുന്നത്.
നാഗ്‌പൂരിലെ ആശിർവാദ് നഗറിൽ താമസിക്കുന്ന ദിപാലി ഭോറിന്‍റെ മകൻ രജത് കൈലാസ് ഭോറെയെ കുറച്ച് ദിവസങ്ങളായി കാണാതായി നാഗ്‌പൂർ റൂറൽ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം രജത്തിന്‍റെ അമ്മയെയും സഹോദരിയെയും ബന്ധപ്പെട്ടു.
രജത്തിനെ കഴിഞ്ഞ 10 ദിവസമായി കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം. മരിച്ച യുവാവിന്‍റെ ഫോട്ടോകൾ കാണിച്ചപ്പോള്‍ അമ്മ ദിപാലി ഖോകെയും സഹോദരിയും രജത്തിനെ തിരിച്ചറിഞ്ഞു. എന്നാല്‍ മരണവാർത്ത അറിഞ്ഞ അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റം സാധാരണ ഗതിയിലായിരുന്നു എന്നത് പൊലീസിന് സംശയത്തിന് ഇടയാക്കി.