ലഖ്‌നൗ (ഉത്തർപ്രദേശ്): സ്വത്ത് തർക്കത്തിന്‍റെ പേരിൽ ഒരു കുടുംബത്തിലെ 3 പേരെ അച്ഛനും മകനും ചേർന്ന് വെടിവച്ച് കൊന്നു (Father Son Duo With Pak Links'Shoot Dead 3 Members Of A Family). ഉത്തർപ്രദേശിലെ മലിഹാബാദിൽ കഴിഞ്ഞ വെളളിഴായ്‌ച ഹഞ്‌ജല ഖാനെയും താജ്ഖാനെയും അനന്തരവൻ ഫരീദ് ഖാനെയുമാണ് പ്രതികളായ ലാലൻ ഖാൻ, മകൻ ഫറാസ് ഖാൻ എന്നിവർ കൊലപ്പടുത്തിയത്. പ്രതികളെ പൊലീസ് ലഖ്‌നൗവിൽവെച്ച് ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തു.
മലിഹാബാദിലെ അറിയപ്പെടുന്ന തോട്ടക്കാരനായിരുന്നു കൊല്ലപ്പെട്ട താജ് ഖാൻ. ഭാര്യയും വിവാഹിതരായ മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം. ഹസ്രത്ഗഞ്ചിലെ ലാ മാർട്ടിനിയറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹഞ്ജല. മരിച്ച ഫർഹീന്‍റെ ഇളയ മകൾ സോയ ഹസ്രത്ഗഞ്ചിലെ ലൊറെറ്റോ കോൺവെന്‍റിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പ്രതിക്ക് പാക്കിസ്ഥാനുമായി ബന്ധം:പാക്കിസ്ഥാൻ ആസ്ഥാനമായുളള ക്രിമിനലുകളുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും സിറാജ് എന്ന പേരിലാണ് ലാലൻ അറിയപ്പെടുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ക്രിമിനലുകളുമായി പ്രതിക്ക് ബന്ധമുളളതിലാൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിയുടെ പങ്കാളിത്തത്തെക്കുറിച്ച് വിശാദാംശങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം തുടരുകയാണ്.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം: മൂന്ന് സഹോദരന്മാരിലും അഞ്ച് സഹോദരിമാരിലും ഏറ്റവും ഇളയവനായിരുന്നു പ്രതിയായ ലാലൻ. ചെറുപ്പം മുതലേ കൊള്ളരുതായ്‌മയുള്ള ലാലന്‍റെ പെരുമാറ്റത്തിൽ വീട്ടുകാരും തൃപ്‌തരല്ലായിരുന്നു. മലിഹാബാദിലെ തന്‍റെ തറവാട്ട് വീട് ഉപേക്ഷിച്ച് അദ്ദേഹം ലഖ്‌നൗ ദുബ്ബാഗയ്ക്ക് സമീപം ഒരു വീട് പണിതിരുന്നു.
ALSO READ:Bihar | അഞ്ച് പേർക്ക് വെടിയേറ്റു, വ്യാപാരിയും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു: കാരണം ബിഹാറിലെ സ്വത്ത് തർക്കം
പതിറ്റാണ്ടുകളായി ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സംരക്ഷണയിലാണെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം കുറ്റകൃത്യങ്ങൾ നടത്തുകയും 1979-ൽ കക്കോരി നിവാസിയായ ഹബീബ് എന്ന വ്യക്തിയെ കൊലപ്പെടുത്തി മൃതദേഹം ഇഷ്‌ടിക ചൂളയിൽ ഉപേക്ഷിച്ചരുന്നു.ലാലൻ്റെ രണ്ട് ആൺമക്കൾ പോളണ്ടിലാണ് താമസിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയുടെ മൂന്നാമത്തെ മകനും കേസിലെ മറ്റൊരു പ്രതിയുമായ ഫറസും ദുബാഗയിലാണ് ഇയാളോടൊപ്പം താമസിച്ചത്. വിദേശരാജ്യങ്ങളുമായി ഇവർ അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായും സൂചനയുണ്ട്. ഇതിനായി പ്രതികൾ നേപ്പാളിൽ നിരവധി ഒളിത്താവളങ്ങൾ സ്ഥാപിച്ചിരുന്നു.
പ്രാവു പറത്തലും നായ്ക്കടത്തും: പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിന്‍റെ മക്കൾ നേപ്പാളിൽ താമസിച്ചിരുന്നു. പ്രാവ് പറത്തലിനോട് പ്രിയമുണ്ടായിരുന്ന ലാലന് നാല് വർഷം മുമ്പ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സുർബാല ഗ്രാമത്തിൽ നിന്ന് കുറച്ച് പ്രാവുകളെ ഓർഡർ ചെയ്‌തത് പൊലീസിന്‍റെ സംശയത്തിന് ഇടയാക്കി.
ഇയാൾക്ക് പ്രാവുകളെ എത്തിച്ച പാകിസ്ഥാൻ പൗരനായ ബബ്‌ലു കജാലയെക്കുറിച്ച് ലഖ്‌നൗ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മാമ്പഴത്തോട്ടങ്ങൾക്കൊപ്പം നായ്ക്കളുടെ ഫാം ഹൗസും ലാലൻ സ്ഥാപിച്ചിരുന്നു.
വിലപിടിപ്പുള്ള നായ്ക്കളെ വിറ്റ് ധാരാളം പണം സമ്പാദിച്ചിരുന്ന പ്രതി പിറ്റ്ബുൾ ഉൾപ്പടെ നിരവധി ഇനം നായ്ക്കളെ വിദേശത്ത് നിന്ന് കടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പോളണ്ടിൽ താമസിക്കുന്ന തന്‍റെ രണ്ട് മക്കളായ ഷാമിൽ, ഇരാജ് എന്നിവരുടെ സഹായത്തോടെയാണ് ലാലൻ ഉയർന്ന വിലയ്ക്ക് നായ്ക്കളെ വിറ്റത്.