മുംബൈ:മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ എലിഫൻ്റ് കേവ്‌സിലേക്ക് പോകും വഴി ബോട്ട് മുങ്ങി 13 മരണം. ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവികസേനയുടെ സ്‌പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് അപകടമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നൂറിലേറെ യാത്രക്കാരുമായെത്തിയ ബോട്ട് മുങ്ങിത്താഴുകയായിരുന്നു. 101 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ സ്‌പീഡ് ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികസേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി നേവി പബ്ലിക് റിലേഷൻസ് ഓഫിസർ ക്യാപ്റ്റൻ മെഹുൽ കാർണിക് അറിയിച്ചു.