രാജസ്ഥാൻ:പുഴയിലെ ഒഴുക്കിൽപ്പെട്ട ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം. ഭരത്പൂർ ജില്ലയിലെ ബയാന മേഖലയിലാണ് സംഭവം. ബംഗംഗ നദിയോട് ചേർന്ന് നിർമിച്ച കുളത്തിനരികിൽ നിന്ന യുവാക്കളാണ് അപകടത്തിൽ പെട്ടത്.
പവൻ (15), സൗരഭ് സിങ് (16), ഭൂപേന്ദ്ര (18), ശന്തനു (18), ലക്കി (20), ഗൗരവ് (16), പവൻ (22) എന്നിവരാണ് മരിച്ചത്. കുളത്തിന്റെ കൈവരിയിലിരുന്ന് പുഴയുടെ ഒഴുക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കെ പെട്ടന്ന് കൈവരി അടർന്നു വീണാണ് ഇവർ ഒഴുക്കിൽപ്പെട്ടത്.