ദിമഹസാവോ: അസമിലെ ദിമ ഹസാവോ ജില്ലയില്‍ ഖനിയില്‍ കുടുങ്ങിയ ഒന്‍പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. സൈനികരും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ മറ്റുള്ളവരെയും ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. എങ്കിലും നാവിക സേനയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
21 Para divers have just recovered a lifeless body from the bottom of the well. Our thoughts and prayers are with the grieving family. https://t.co/y9bUP6tn4H
— Himanta Biswa Sarma (@himantabiswa) January 8, 2025
കഴിഞ്ഞ ദിവസം വൈകിട്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഇന്ന് അതിരാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. കൂടുതല്‍ പേരുമായി രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് എന്‍ഡിആര്‍എഫിന്‍റെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എന്‍ തിവാരി വ്യക്തമാക്കി.
#WATCH | A miner who used to work in the mine and whose brother is also trapped, says, " ...suddenly people started shouting that water is filling (in the mine); 30-35 people came out, 15-16 people were trapped..." pic.twitter.com/lZIWVrXu7u
— ANI (@ANI) January 8, 2025
ഖനിയില്‍ വെള്ളം നിറയാന്‍ തുടങ്ങിയപ്പോള്‍ അതില്‍ കുടുങ്ങിയവര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. മുപ്പത്തഞ്ചോളം പേരെ പുറത്തെത്തിച്ചിട്ടുണ്ട്. ഇനിയും 16 പേരെങ്കിലും ഖനിയിലുണ്ടാകുമെന്നാണ് ഖനിത്തൊഴിലാളി പറയുന്നത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് കേസെടുത്തതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അനധികൃത ഖനിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.