ശ്രീനഗര്‍: അജ്ഞാത വെടിവെയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കശ്‌മീരിലെ രജൗരിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. തിങ്കളാഴ്‌ച വൈകുന്നേരമാണ് രജൗരിയിലെ കുന്ദ ടോപ്പില്‍ അജ്ഞാത വെടിവെയ്‌പ്പ് ഉണ്ടായത്. മുഹമ്മദ് റസാഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് രജൗരിയിൽ വാഹന പരിശോധന ഉൾപ്പെടെയുള്ള സുരക്ഷ ശക്തമാക്കിയതായി പെലീസ് അറിയിച്ചു. സൈന്യം അക്രമികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
നക്‌സലിനെ വധിച്ച് സുരക്ഷാസേന: ബീജാപൂർ ജില്ലയിലെ ഭൈരംഗഡിലെ കേശ്‌കുതുൽ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്‌സലൈറ്റ് കൊല്ലപ്പെട്ടു. സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച ഛത്തീസ്‌ഗഡിലെ ബസ്‌തർ മേഖലയിൽ സ്ഥിതി ചെയ്യുന്ന കങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ 29 നക്‌സലുകൾ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജനുവരി മുതൽ ഇന്നുവരെ 71 നക്‌സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായും, നക്‌സലുകൾക്കെതിരായ പോരാട്ടം നിർണ്ണായക ഘട്ടത്തിലാണെന്നും ബസ്‌തർ ഇൻസ്‌പെക്‌ടർ (ഐജി) പി സുന്ദർരാജ് പറഞ്ഞു.
ALSO READ:കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്‌ജിത് സിങ്ങിന്‍റെ കൊലപാതകി പാകിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു