കൊൽക്കത്ത:കാമുകന്‍റെയും പെണ്‍ സുഹൃത്തിന്‍റെയും സ്വകാര്യ നിമിഷങ്ങൾ വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ അധ്യാപികയും കാമുകനും അറസ്‌റ്റിൽ. കൊൽക്കത്തയ്‌ക്കു സമീപം നരേന്ദ്രപൂരിലെ പഞ്ചസായർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഈ വിചിത്ര സംഭവമുണ്ടായത്. പ്രതിയുടെ സുഹൃത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ് (School teacher and her boy friend arrested for blackmailing a friend).
അധ്യാപികയുടെ കുബുദ്ധി ഇങ്ങനെ:പഞ്ച്സെയറിലെ സ്വകാര്യ സ്‌കൂളിലാണ് അറസ്‌റ്റിലായ അധ്യാപിക പഠിപ്പിക്കുന്നത്. അധ്യാപികയുടെ കാമുകനായ കൊൽക്കത്ത മെട്രോ റെയിലിൽ ജോലിചെയ്യുന്ന യുവാവാണ് കേസിലെ മറ്റൊരു പ്രതി. കാമുകൻ നരേന്ദ്രപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് താമസം.
പരാതിക്കാരിയുമായ യുവതി അധ്യാപികയുടെ കാമുകനുമായി സംസാരിക്കാറുണ്ടായിരുന്നു. മൂവരും ചേർന്ന് ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്യുകയും ഭക്ഷണം കഴിക്കുകയും മദ്യപിക്കാറുമുണ്ടായിരുന്നു.
യുവതി തനിച്ച് താമസിക്കുന്നതിനാൽ തന്നെ ഇരുവരെയും തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. ശേഷം മൂവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്‌തു. അന്ന് രാത്രി വീട്ടിൽ താമസിക്കാൻ അധ്യാപികയോടും കാമുകനോടും ആവശ്യപ്പെട്ടതായി യുവതി പൊലീസിന് മൊഴി നൽകി.
എന്നാൽ അധ്യാപികയുടെ അറിവോടെ പരാതിക്കാരി യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും, ഇരുവരുടേയും സ്വകാര്യ നിമിഷങ്ങൾ അധ്യാപിക മൊബൈലിൽ പകർത്തുകയായിരുന്നു. പിന്നീട് അധ്യാപികയും കാമുകനും ചേർന്ന് തന്നെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതായും ബ്ലാക്ക് മെയിലിലൂടെ 20 ലക്ഷം തട്ടിയെടുത്തതായും പരാതിക്കാരി പറഞ്ഞു.
എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയതിനാൽ പരാതിക്കാരി ഒടുവിൽ സൗത്ത് 24 പർഗാനാസ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുകയും, പൊലീസിന്‍റെ ഉപദേശപ്രകാരം ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയായ അധ്യാപികയെയും കാമുകനെയും അറസ്‌റ്റ് ചെയ്‌തു.