ന്യൂഡല്‍ഹി:2004ലെ യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനപരമെന്ന് കോടതി. മദ്രസകളുടെ ഭരണത്തില്‍ ഇടപെടാനുള്ളതല്ല യുപിയിലെ നിയമമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മദ്രസ നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും നിരീക്ഷിച്ചു.
യുപി സര്‍ക്കാരിന് തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടി ശരിവച്ചു. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനപരമെന്ന് സുപ്രീംകോടതി.
Supreme Court (ETV Bharat)
Published : 6 hours ago
കോടതി വിധി യുപി സര്‍ക്കാരിനും ദേശീയ ബാലാവകാശ കമ്മിഷനും വന്‍ തിരിച്ചടിയായി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച 8 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.