കേരളം

kerala

ETV Bharat / bharat

യുഎപിഎ കേസ്: സിദ്ദീഖ് കാപ്പൻ്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

യുഎപിഎ കേസിൽ എല്ലാ ആഴ്‌ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്.

Sidheeq KAPPAN  UAPA CASE  SUPREME COURT  മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ
From left Sidheeq Kappan, Supreme court (ETV Bharat)

By PTI

Published : Nov 4, 2024, 3:10 PM IST

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സമർപ്പിച്ച ഹർജി അംഗീകരിച്ച് സുപ്രീംകോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്‌ത യുഎപിഎ കേസിൽ എല്ലാ ആഴ്‌ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് സിദ്ദീഖ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹൻ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് 2022 സെപ്റ്റംബറിൽ സുപ്രീംകോടതി ചുമത്തിയ ജാമ്യ വ്യവസ്ഥകൾക്ക് ഇളവ് അനുവദിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എല്ലാ തിങ്കളാഴ്‌ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ സിദ്ദീഖ് കാപ്പൻ ഹാജരാകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി ഇളവ് ചെയ്‌തത്. സെപ്റ്റംബർ 17 വരെ ജാമ്യ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 2022 സെപ്‌റ്റംബർ 9 വരെ രണ്ട് വർഷത്തോളം ജയിലിൽ കിടന്ന സിദ്ദീഖിന് ഓരോ വ്യക്തിക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജയിൽ മോചിതനായ ശേഷം അടുത്ത ആറാഴ്‌ച ഡൽഹിയിൽ തുടരണമെന്നും എല്ലാ ആഴ്‌ചകളിലെയും തിങ്കളാഴ്‌ച ദിവസം നിസാമുദ്ദീൻ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നതും ഉൾപ്പെടെയുള്ള നിരവധി ഉപാധികൾ ജാമ്യത്തിൻ്റെ വ്യവസ്ഥകളായിരുന്നു. 2020 ഒക്ടോബർ അഞ്ചിന് ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പൻ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് കാപ്പൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.

Also Read:ശസ്‌ത്രക്രിയ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ കുറ്റക്കാരാക്കാന്‍ സാധിക്കില്ല; സുപ്രീം കോടതി

ABOUT THE AUTHOR

...view details