ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും ജോലിക്കായി മാറ്റിവയ്‌ക്കുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യവും സമയവുമെല്ലാം ജോലിക്കായി ഉഴിഞ്ഞുവച്ച് റിട്ടയർമെന്‍റിലേക്ക് എത്തുമ്പോഴാണ് പലരും സമ്പാദ്യത്തേക്കുറിച്ചും വിരമിച്ചതിനു ശേഷമുള്ള ചെലവുകളെക്കുറിച്ചും ഒക്കെ ചിന്തിക്കുക.
എല്ലുമുറിയെ കഷ്‌ടപ്പെട്ട് പണി എടുത്തിട്ടും പണം പോകുന്ന വഴി കാണുന്നില്ല എന്നാണ് പലരുടെയും പരാതി, ഇവിടെയാണ് പോസ്‌റ്റല്‍ ലൈഫ് ഇൻഷുറൻസ് നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്. നമ്മുടെ റിട്ടയർമെന്‍റ് ലൈഫ് സുരക്ഷിതമാക്കാൻ പുതിയ ഇൻഷുറൻസ് സ്‌കീമുമായി എത്തിയിരിക്കുകയാണ് പോസ്‌റ്റ് ഓഫിസ്. പോസ്‌റ്റ് ഓഫിസിന്‍റെ ഈ സ്‌കീമിനെ കുറിച്ച് വിശദമായി അറിയാം.
ഇൻഷുറൻസിൽ ആര്‍ക്കൊക്കെ ചേരാം: 20 വയസോ അതിന് മുകളിലോ പ്രായമുള്ളവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്കും ഈ സ്‌കീമിന്‍റെ ഭാഗമാകാം. പക്ഷേ പോസ്‌റ്റൽ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ഈ സ്‌കീമില്‍ ചേരാന്‍ മറ്റുചില നിബന്ധനകളുമുണ്ട്. ഗവൺമെന്‍റ് ഉദ്യോഗസ്ഥർക്കും ഡിഗ്രി ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്കും എൻഎസ്‌ഇ ബിഎസ്‌ഇക്ക് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ തൊഴിലാളികൾക്കുമാണ് ഈ സ്‌കീമിന്‍റെ ഭാഗമാകാൻ സാധിക്കുക.
നിക്ഷേപം എങ്ങനെ: മാസത്തില്‍ 5330 രൂപ മുതലാണ് നിക്ഷേപിക്കാൻ സാധിക്കുക. അതിനുമേലെ എത്ര രൂപയ്ക്കുള്ള പ്രീമിയവും സ്വീകരിക്കും. മാസം തോറും, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസത്തിലൊരിക്കൽ, വർഷത്തിലൊരിക്കൽ എന്നിങ്ങനെ പണം നിക്ഷേപിക്കാൻ സാധിക്കും. നമ്മൾ നിക്ഷേപിക്കുന്ന തുകയുടെ ആറ് ശതമാണ് ബോണസായി ലഭിക്കുക. അതായത് 5330 രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 319.8 രൂപയാണ് നിങ്ങൾക്ക് ബോണസായി ലഭിക്കുക.
ഉദാഹരണത്തിന് 20ാം വയസിൽ പ്രതിവർഷം 1,06,382 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 60 വയസിൽ അത് 1,54,00,000 രൂപയായി നിങ്ങൾക്ക് തിരികെ ലഭിക്കും. തുടർച്ചയായി 40 വർഷം നിങ്ങൾ ഇതേ തുക തന്നെ നിക്ഷേപിക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓരോരുത്തരും അവരവരുടെ പ്രായം കണക്കിലെടുത്താണ് നിക്ഷേപിക്കേണ്ട തുക നിശ്ചയിക്കേണ്ടത്. അതായത് 21ാം വയസിൽ ഒരുലക്ഷത്തി ആറായിരത്തി മൂന്നിറ്റി രണ്ട് രൂപ (1,06,382) നിക്ഷേപിച്ചാൽ 60ാം വയസിൽ ഒരു കോടി അമ്പത്തിയൊന്ന് ലക്ഷത്തി നാല്‍പത്തിയൊന്നായിരം രൂപ ലഭിക്കും. തുടർച്ചയായ 39 വർഷം നിങ്ങൾ ഇതേ തുക തന്നെ നിക്ഷേപിച്ചാൽ മതിയാകും. ഇങ്ങനെ 55 വയസ് വരെയുള്ളവർക്ക് ഈ ഇൻഷുറൻസ് സ്‌കീമിന്‍റെ ഭാഗമാകാൻ സാധിക്കും.
അതേസമയം എപ്പോൾ വേണമെങ്കിലും നിക്ഷേപിച്ച തുക പിൻവലിക്കാൻ കഴിയുമെന്നുള്ളതും ഈ സ്‌കീമിന്‍റെ പ്രത്യേകതയാണ്. മാത്രമല്ല ഇൻഷുറൻസിന്‍റെ ഭാഗമായിരിക്കെ നിങ്ങൾ മരണപ്പെട്ടാൽ നിങ്ങൾ സ്‌കീമിൽ നിക്ഷേപിച്ച തുകയും ബോണസും നിങ്ങളുടെ നോമിനിക്ക് ലഭിക്കുന്നതായിരിക്കും.
ഇൻഷുറൻസിനെ കുറിച്ച് കൂടുതൽ അറിയാം:
വയസ് | 60ാം വയസിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക | പ്രതിവർഷം നിക്ഷേപിക്കേണ്ട തുക (മാതൃക) |
20 | 1,54,00,000 | 1,06,382 |
21 | 1,51,40,000 | 1,06,382 |
22 | 1,48,80,000 | 1,18,608 |
23 | 1,46,20,000 | 1,18,608 |
24 | 1,43,60,000 | 1,18,608 |
25 | 1,41,00,000 | 1,30,730 |
26 | 1,38,40,000 | 1,30,730 |
27 | 1,35,80,000 | 1,42,852 |
28 | 1,33,20,000 | 1,42,852 |
29 | 1,30,60,000 | 1,55,078 |
30 | 1,28,00,000 | 1,55,078 |
31 | 1,25,40,000 | 1,67,200 |
32 | 1,22,80,000 | 1,67,200 |
33 | 1,20,20,000 | 1,79,426 |
34 | 1,17,60,000 | 1,79,426 |
35 | 1,15,00,000 | 1,91,548 |
36 | 1,12,40,000 | 2,03,670 |
37 | 1,09,80,000 | 2,15,898 |
38 | 1,07,20,000 | 2,28,020 |
39 | 1,04,60,000 | 2,40,246 |
40 | 1,02,00,000 | 2,52,368 |
41 | 99,40,000 | 2,64,490 |
42 | 96,80,000 | 2,88,838 |
43 | 94,20,000 | 3,01,064 |
44 | 91,60,000 | 3,25,308 |
45 | 89,00,000 | 3,49,658 |
46 | 86,40,000 | 3,74,006 |
47 | 83,80,000 | 4,10,476 |
48 | 81,20,000 | 4,46,946 |
49 | 78,60,000 | 4,83,522 |
50 | 76,00,000 | 5,32,114 |
51 | 73,40,000 | 6,29,404 |
52 | 70,80,000 | 7,14,572 |
53 | 68,20,000 | 7,99,738 |
54 | 65,60,000 | 9,21,376 |
55 | 63,00,000 | 10,91,712 |
Also Read: ആയുഷ്‌മാൻ ഭാരത്; ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ മേഖലയിലെ നാഴികക്കല്ല്