ന്യൂഡല്‍ഹി :പതിനെട്ട് ഹോം സയന്‍സ് അധ്യാപകരുടെ നിയമനം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി (Teachers appointment).
ഹോം സയന്‍സ് ഒരു പഠന വിഷയമല്ലെന്നും ഒരു വിഷയധാരയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി. അതിനാല്‍ ബിരുദ തലത്തിന് താഴെ ഇവയ്ക്ക് പ്രത്യേക അധ്യാപകരുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു (Home Science).
ഈ രംഗത്ത് നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് ഹര്‍ജിക്കാര്‍ നടത്തിയ അവകാശ വാദങ്ങള്‍ ശരിയാണോയെന്ന് വിലയിരുത്തുകയായിരുന്നു കര്‍ണാടക അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹയും അരവിന്ദ് കുമാറും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെയോ ട്രിബ്യൂണലിന്‍റെയോ നടപടികള്‍ നീതീകരിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി(Highcourt quashedAppointment of 18 teachers).
യോഗ്യതയുടെയും നിയമനനടപടികളുടെയും തെരഞ്ഞെടുപ്പിന്‍റെയും നിയമനത്തിന്‍റെയും സേവന വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലുള്ള നിയമങ്ങളുടെ പരിധിയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അവസാനിക്കുകയും ചെയ്യേണ്ടതെന്നും ജസ്റ്റിസ് നരസിംഹ ചൂണ്ടിക്കാട്ടി. യുജിസി ഹോം സയന്‍സിനെ ഒരു വിഷയമായി അംഗീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്തിടെ ദേശീയ യോഗ്യത നിര്‍ണയ പരീക്ഷയ്ക്ക് വേണ്ടി പുറത്തിറക്കിയ വിവരങ്ങളുടെ പട്ടികയില്‍ ഇതിനെ പന്ത്രണ്ട് എന്ന കോഡിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.