ന്യൂഡല്‍ഹി:പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഇടപെടല്‍ ചോദ്യം ചെയ്‌ത് ആര്‍ജെഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വര്‍ധിപ്പിച്ച് കൊണ്ടാണ് സര്‍ക്കാര്‍ സംവരണ നിയമത്തില്‍ ഭേദഗതി വരുത്തിയത്. സമാനമായ മറ്റൊരു കേസുമായി സുപ്രീം കോടതി ഈ ഹര്‍ജിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണഘടനയുടെ 14,15,16 അനുച്ഛേദങ്ങളുടെ ലംഘനമാണ് ബിഹാര്‍ സര്‍ക്കാരിന്‍റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാറ്റ്ന ഹൈക്കോടതിയുടെ നടപടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"ബീഹാർ സംസ്ഥാനം ദൂരെയോ വിദൂര പ്രദേശമോ അല്ലാത്തതോ മുഖ്യധാരയില്‍ അല്ലാത്തതോ ആയ കാരണത്താലാണ് അന്തിമ വിധിയും ഉത്തരവും പാസാക്കിയതെന്ന് ആര്‍ജെഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 50% പരിധിഅനിവാര്യമായ നടപടിയാണ്" ആര്‍ജെഡി ഹര്‍ജിയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ അഭിഭാഷകനായ മനീഷ് കുമാർ മുഖേന ഒരു അപ്പീല്‍ ബിഹാർ സർക്കാരും സമർപ്പിച്ചു.
ബിഹാർ നിയമസഭ 2023-ൽ രണ്ട് നിയമങ്ങളും ഭേദഗതി ചെയ്യുകയും ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുകയും ചെയ്തു. സംസ്ഥാനത്തെ ജാതി സർവേയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പട്ടികജാതിക്കാര്‍ക്കുള്ള ക്വാട്ട 20 ശതമാനം വർധിപ്പിച്ചു.
പട്ടികവർഗക്കാർ രണ്ട് ശതമാനം, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ 25 ശതമാനം, പിന്നാക്കവിഭാഗം 18 ശതമാനം എന്നിങ്ങനെയാണ് സംവരണത്തില്‍ വര്‍ധന കൊണ്ടുവന്നത്. അക്കാലത്ത് നിതീഷ് കുമാറിന്‍റെ ജനതാദൾ-യുണൈറ്റഡ് രാഷ്ട്രീയ ജനതാദളും ഉൾപ്പെടുന്ന കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍റെ ഭാഗമായിരുന്നു.
Also Read:കാഠ്‌മണ്ഡുവില്‍ നിന്ന് കാണ്ഡഹാറിലേക്ക്, ബന്ദികളാക്കപ്പെട്ട് 179 പേര്‍: പ്രാര്‍ഥനയും പ്രതീക്ഷയുമേറ്റിയ നാളുകള്‍; കാല്‍ നൂറ്റാണ്ട് മുന്‍പ് ആ ക്രിസ്‌മസ് രാവില്‍ സംഭവിച്ചത്