കേരളം

kerala

'രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാകണോ ഉത്തരവുകൾ?'; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സുപ്രീം കോടതി - SC ON REVANTH REDDY COMMENT

By PTI

Published : Aug 29, 2024, 5:26 PM IST

ഒരു ഭരണഘടന പ്രവർത്തകൻ ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ സ്‌പർധ വളർത്തുന്നതിൽ എന്തിനാണ് കോടതിയെ വലിച്ചിഴക്കുന്നതെന്നും കോടതി.

REVANTH REDDY  SUPREME COURT  EXCISE POLICY SCAM CASE  ഡൽഹി മദ്യനയ അഴിമതിക്കേസ്
Revanth Reddy and Supreme Court (ETV BHARAT)

ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ കവിതയ്ക്ക് ജാമ്യം ലഭിച്ചതിൽ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സുപ്രീം കോടതി. ബിജെപിയും ബിആർഎസും തമ്മിലുള്ള ഇടപെടൽ കൊണ്ടാണ് കവിതയ്ക്ക് ജാമ്യം ലഭിച്ചതെന്നുളള രേവന്ത് റെഡ്ഡിയുടെ പരാമർശിലാണ് കോടതി അമർശം രേഖപ്പെടുത്തിയത്. ഇത്തരത്തിലുളള പ്രസ്‌താവനകൾ ജനങ്ങളുടെ മനസിൽ ആശങ്ക സൃഷ്‌ടിക്കുമെന്നും കോടതി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത് പത്രത്തിൽ വായിച്ചിട്ടുണ്ടോയെന്നും എന്താണ് അദ്ദേഹം പറഞ്ഞതെന്ന് വായിച്ച് നോക്കണമെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയുടേത് എന്തൊരു പ്രസ്‌താവനയാണെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ മനസിൽ ഇത് ഭയം സൃഷ്‌ടിച്ചേക്കാമെന്നും കൂട്ടിച്ചേർത്തു.

ഒരു ഭരണഘടന പ്രവർത്തകൻ ഇങ്ങനെയാണോ സംസാരിക്കേണ്ടത്. രാഷ്ട്രീയ സ്‌പർധ വളർത്തുന്നതിൽ എന്തിനാണ് അവർ കോടതിയെ വലിച്ചിഴക്കുന്നതെന്ന് ചോദിച്ചു. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച് ഞങ്ങൾ ഉത്തരവുകൾ പുറപ്പെടുവിക്കണമോയെന്നും കോടതി ആരാഞ്ഞു. രാഷ്ട്രീയക്കാരോ മറ്റേത് വ്യക്‌തികളാണെങ്കിലും കോടതിയുടെ ഉത്തരവുകളെ വിമർശിച്ചാൽ അത് ബുദ്ധിമുട്ടിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. മനസാക്ഷി മുൻനിർത്തിയാണ് തങ്ങളുടെ കടമ നിർവഹിക്കുന്നതെന്ന് മൂന്നംഗ ബെഞ്ച് പറഞ്ഞു.

15 മാസത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നതെന്നും എന്നാൽ കെജ്‌രിവാളിന് ഇനിയും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ കവിതയ്ക്ക് അഞ്ച് മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചതിൽ സംശയമുണ്ടെന്നും ചൊവ്വാഴ്‌ച (ഓഗസ്റ്റ് 27) മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിആർഎസ് ബിജെപിയുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നത് വസ്‌തുതയാണെന്നും ബിആർഎസും ബിജെപിയും തമ്മിലുള്ള ഇടപാട് കാരണമാണ് കവിതയ്ക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രസ്‌താവനയാണ് കോടതിയെ ചൊടിപ്പിച്ചത്.

Also Read:'തെറ്റ് ചെയ്‌തിട്ടില്ലെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നിരപരാധിത്വം തെളിയിക്കാൻ പോരാടും'; കെ കവിത

ABOUT THE AUTHOR

...view details