ന്യൂഡൽഹി: റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) സതീഷ് കുമാർ ചുമതലയേറ്റു. 2024 ഓഗസ്റ്റ് 31 - ന് വിരമിച്ച ജയ വർമ്മ സിൻഹയ്ക്ക് പകരമായാണ് സതീഷ് കുമാർ ചുമതലയേറ്റത്. സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
34 വർഷത്തിലേറെയായി സതീഷ് കുമാർ റെയിൽവേയിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയ്‌ക്ക് അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് പത്രക്കുറിപ്പിലൂടെ പറഞ്ഞു. 2022 നവംബർ 8 ന് അദ്ദേഹം നോർത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേറ്റു.