ന്യൂഡല്‍ഹി : സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പിഎ പിടിയില്‍. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് എംപിയുടെ സഹായിയായ ശിവകുമാര്‍ ദാസിനെ കസ്റ്റംസ് പിടികൂടിയത്. ശിവകുമാര്‍ ദാസിനൊപ്പം മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചന.
സ്വര്‍ണക്കടത്ത്: ശശി തരൂരിന്‍റെ പിഎ ഡല്‍ഹിയില്‍ അറസ്റ്റില്‍ - SHASHI THAROOR PA ARRESTED - SHASHI THAROOR PA ARRESTED
ശശി തരൂരിന്‍റെ പിഎ ശിവകുമാര്‍ ദാസിനെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടി.
SHASHI THAROOR PA ARRESTED (Etv Bharat)
Published : May 30, 2024, 10:07 AM IST
സ്വര്‍ണം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും കസ്റ്റംസ് പിടികൂടിയതെന്നാണ് വിവരം. ദുബായില്‍ നിന്നെത്തിയ പരിചയക്കാരനെ സ്വീകരിക്കാനാണ് തരൂരിന്‍റെ പിഎ ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. 500 ഗ്രാമോളം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.