മുംബൈ :ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ സുരക്ഷാസേനാംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എസ്ആര്‍പിഎഫ് (സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്സ്) പ്രകാശ് ഗോവിന്ദ് കപ്ഡെയാണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജവാന് കഴുത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്നലെ (മെയ് 15) പുലര്‍ച്ചെ 2 മണിയോടെ മഹാരാഷ്ട്രയിലെ ജാംനഗറിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അവധി ആഘോഷത്തിനായി വീട്ടിലെത്തിയതായിരുന്നു പ്രകാശ് കപ്ഡെ. വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.