ലക്‌നൗ:സമൂഹത്തിനും പൊതുക്ഷേമത്തിനും ഹിന്ദു ഐക്യം അനിവാര്യമാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ജാതിയുടെയും പ്രത്യയശാസ്ത്രത്തിൻ്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ദത്താത്രേയ പറഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) ദ്വിദിന അഖിൽ ഭാരതീയ കാര്യകാരി മണ്ഡല് ബൈഠകിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയുടെ വിഷയത്തിലും ദത്താത്രേയ പ്രതികരിച്ചു. 'ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറേണ്ടതില്ല. ഹിന്ദുക്കൾ ഉൾപ്പെടെ അവിടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഇന്ത്യൻ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദു സമൂഹം അവിടെത്തന്നെ തുടരണമെന്നും കുടിയേറ്റം നടത്തരുതെന്നും ആർഎസ്എസ് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക