ഹൈദരാബാദ് :ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രാഹിത് വെമുല 2016ല്‍ ആത്‌മഹത്യ ചെയ്‌ത കേസില്‍ തെലങ്കാന പൊലീസിന്‍റെ ക്ലോഷര്‍ റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടുമെന്ന് കുടുംബം. കുടുംബത്തിന്‍റെ പട്ടികജാതി പദവി സംബന്ധിച്ച് ജില്ല കലക്‌ടറാണ് തീരുമാനം എടുക്കേണ്ടത് എന്ന് രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല പ്രതികരിച്ചു.
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട ക്ലോഷര്‍ റിപ്പോര്‍ട്ടില്‍, രോഹിത് ദലിതനല്ലെന്നും തന്‍റെ യഥാര്‍ഥ ജാതി വെളിവാകുമെന്ന് ഭയന്ന് 2016ല്‍ ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നും തെലങ്കാന പൊലീസ് പറയുന്നു. രോഹിത് വെമുലയുടെ കുടുംബം ഉന്നയിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് തെലങ്കാന പൊലീസ് ഡയറക്‌ടര്‍ ജനറല്‍ രവി ഗുപ്‌ത ഇന്നലെ (മെയ് 3) പ്രസ്‌താവനയില്‍ അറിയിച്ചു.