ആന്ധ്രാപ്രദേശ്:സംസ്ഥാനത്ത് ശനിയാഴ്‌ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു. അനന്തപൂർ ജില്ലയിലെ ഗുട്ടിക്ക് സമീപം ദേശീയപാത 44-ൽ വച്ച് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലും ലോറിയിലും ഇടിക്കുകയായിരുന്നു.
അനന്തപുരിലെ റാണിനഗർ സ്വദേശികളായ അല്ലി സാഹിബ് (58), ഷെയ്ഖ് സുരോജ് ബാഷ (28), മുഹമ്മദ് അയാൻ (6), അമൻ (4), രഹനാബേഗം (40) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുവച്ചും രണ്ട് പേര്‍ ഗുട്ടി സർക്കാർ ആശുപത്രിയില്‍ വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.