കേരളം

kerala

സർക്കാരിന്‍റെ ഭാഗമായവരുടെ പോലും അനധികൃത നിർമാണങ്ങൾ പൊളിക്കാൻ മടിക്കില്ല; ഹൈദരാബാദിലെ ജലസ്രോതസ് കയ്യേറിയവര്‍ക്ക് രേവന്ത് റെഡ്ഡിയുടെ മുന്നറിയിപ്പ് - Revanth Reddy on encroachments

By ETV Bharat Kerala Team

Published : Aug 25, 2024, 6:47 PM IST

ഹൈദരാബാദിലും സമീപപ്രദേശങ്ങളിലുമുള്ള ജല സ്രോതസുകളില്‍ നടത്തിയ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വ്യക്തമാക്കി.

HYDERABAD ENCROACHMENT ON LAKE  REVANTH REDDY ENCROACHMENT  രേവന്ത് റെഡ്ഡി അനധികൃത കയ്യേറ്റം  ഹൈദരബാദ് തടാകം കയ്യേറ്റം
Revanth Reddy (ETV Bharat)

ഹൈദരാബാദ് : ഹൈദരാബാദിലും സമീപപ്രദേശങ്ങളിലുമുള്ള തടാകങ്ങളുടെയും കുളങ്ങളുടെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. ജലസ്രോതസുകൾ ജനങ്ങളുടെ ജല ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത്യന്താപേക്ഷിതമായതിനാൽ അവയെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായി രേവന്ത് റെഡ്ഡി പറഞ്ഞു. സമ്മർദത്തിന് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനപ്രിയ നടൻ നാഗാർജുനയുടെ മദാപൂര്‍ ഏരിയയിലെ കൺവെൻഷൻ സെന്‍റര്‍ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ അതോറിറ്റി (ഹൈഡ്ര) പൊളിച്ചുനീക്കിയതിനി തൊട്ടുപിന്നാലെയാണ് കയ്യേറ്റക്കാർക്കുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തമ്മിടികുണ്ട തടാകത്തിന്‍റെ ഫുൾ ടാങ്ക് ലെവലിലും (എഫ്‌ടിഎൽ) ബഫർ സോണിലുമാണ് നാഗാര്‍ജുനയുടെ എൻ-കൺവെൻഷൻ സെന്‍റര്‍ നിർമിച്ചത് എന്ന് കാട്ടിയാണ് സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്.

നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൈസാം ഹൈദരാബാദിനെ തടാക നഗരമായാണ് വികസിപ്പിച്ചതെന്ന് രേവന്ത് റെഡ്ഡി ഹരേ കൃഷ്‌ണ ഹെറിറ്റേജ് ടവറിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളുടെ ദാഹം ശമിപ്പിച്ച കായലുകളുടെയും കുളങ്ങളുടെയും പരിസരത്ത് ആഡംബരങ്ങൾക്കായി ഫാം ഹൗസുകൾ പണിതതില്‍ ആശങ്കയുണ്ടെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു. ഫാം ഹൗസുകളിൽ നിന്നുള്ള മലിനജലം നഗരത്തിന് കുടിവെള്ളം നൽകുന്ന ഗണ്ടിപേട്ട് (ഒസ്‌മാൻ സാഗർ), ഹിമായത് സാഗർ റിസർവോയറുകളിലേക്കാണ് ഒഴുക്കിവിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജലാശയങ്ങളും നഗരവും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതിലേറെ ഉത്തരവാദിത്വം കാണിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു രാഷ്‌ട്രീയ പ്രചാരണമല്ലെന്നും ഭാവി തലമുറകൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാനുള്ള ഇച്ഛാശക്തിയോടെയാണ് സർക്കാർ ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നതെന്നും രേവന്ദ് റെഡ്ഡി വ്യക്തമാക്കി. ഒരു തരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ലെന്നും കയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ 'ഹൈഡ്ര'ക്ക് രൂപം നല്‍കിയത്. തടാകങ്ങളും കുളങ്ങളും മറ്റ് ജലാശയങ്ങളും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലും പരിസരത്തുമുള്ള അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയാണ് ഹൈഡ്രയുടെ ചുമതല. ഭഗവാൻ കൃഷ്‌ണന്‍റെ പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് തന്‍റെ സർക്കാർ നീതിക്കുവേണ്ടി നിലകൊള്ളുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സർക്കാരിന്‍റെ ഭാഗമായവരുടെ പോലും അനധികൃത നിർമാണങ്ങൾ പൊളിക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read :പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്: പ്രധാനമന്ത്രി മോദി

ABOUT THE AUTHOR

...view details