കേരളം

kerala

ETV Bharat / bharat

രാമക്ഷേത്രം രാജ്യത്തിന് അഭിമാനം; ഇന്ത്യ പുരോഗതിയുടെ പാതയില്‍: രാഷ്ട്രപതി ദ്രൗപതി മുര്‍മു

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. അഭിമാനകരമായ നേട്ടങ്ങളുടെ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

president  Speech Of Indian President  രാഷ്ട്രപതിയുടെ സന്ദേശം  രാമക്ഷേത്രം രാജ്യത്തിന് അഭിമാനം
Republic Day Speech Of Indian President

By ETV Bharat Kerala Team

Published : Jan 25, 2024, 8:21 PM IST

Updated : Jan 25, 2024, 9:56 PM IST

ന്യുഡല്‍ഹി:രാജ്യം പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം അഭിമാന മുഹൂര്‍ത്തമാണ്, ഇത് നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണിതെന്നും റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു(Republic Day Speech Of Indian President).

നിര്‍ണായകമായ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ചന്ദ്രയാന്‍ ദൗത്യം രാജ്യത്തിന്‍റെ അഭിമാന നേട്ടമായി.

അയോധ്യയില്‍ പ്രാണ പ്രതിഷ്‌ഠ നടത്തി രാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ഏടായി രാമ ക്ഷേത്രവും പ്രാണ പ്രതിഷ്‌ഠാ ചടങ്ങും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ജുഡീഷ്യറിയോടുളള വിശ്വാസത്തിന് തെളിവാണ് രാമക്ഷേത്രമെന്നും രാഷ്ട്രപതി പറഞ്ഞു.

വനിതാ ശാക്തീകരണ ബില്‍ സ്ത്രീ ശാക്തീകരണത്തിന്‍റെ നാഴിക കല്ലാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.രാജ്യത്തെ കൂടുതല്‍ ഉരയരങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സ്വയം പര്യാപ്‌തതയുടെ അമൃത വര്‍ഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്, സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടമാണിത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിംഗും പോലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ദൈനം ദിന ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്.അതുപോലെ ആശങ്കയ്ക്കും ഇവ കാരണമാകാറുണ്ട്, എന്നാല്‍ യുവാക്കള്‍ക്ക് ആവേശകരമായ അവസരങ്ങളാണ് തുറക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ജി 20 ഉച്ചകോടിക്ക് അതിഥ്യം വഹിക്കാന്‍ രാജ്യത്തിന് കഴിഞ്ഞത് വലിയ നേട്ടാണ്.

പാശ്ചാത്ത്യരുടെ ജനാധിപത്യ സങ്കല്‍പ്പത്തേക്കാള്‍ എത്രയോ പഴക്കമുള്ളതാണ് നമ്മുടെ ജനാധിപത്യ സങ്കല്‍പ്പം. അതുകൊണ്ടാണ് ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവെന്ന് വിളിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Last Updated : Jan 25, 2024, 9:56 PM IST

ABOUT THE AUTHOR

...view details