റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. രാജ്യത്തെ ഓരോ പൗരനും ആവേശത്തോടെ ആഘോഷിക്കുകയും ഓർമിക്കുകയും ചെയ്യുന്ന ദിവസമാണ് ജനുവരി 26. ഇന്ത്യൻ തെരുവുകൾ ഇന്ന് ആഘോഷത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും സ്വരങ്ങൾ കൊണ്ട് മുഖരിതമാകും. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്‍റെ ഓർമയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
കൊളോണിയൽ അടിമത്തത്തിൽ നിന്ന് പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ഓർമയ്ക്കായുള്ള ആഘോഷമാണ് റിപ്പബ്ലിക് ദിനം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണിത്.
Children Running Through Field Holding National Flag Run (ANI) റിപ്പബ്ലിക് ദിനത്തിന്‍റെ പ്രാധാന്യം:ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെയും ദർശകരുടെയും ത്യാഗങ്ങൾക്കുള്ള ആദരവായാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നത്. കൊളോണിയൽ ഭരണത്തിൽ നിന്ന് മുക്തമായി ഇന്ത്യ ഒരു പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയ ദിവസമാണിത്.
ഭരണഘടനയിൽ പ്രതിഷ്‌ഠിച്ചിരിക്കുന്ന മൂല്യങ്ങൾ (നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) 2025 ലും എക്കാലത്തെയും പോലെ പ്രസക്തമായി തുടരുന്നു. ഒരു രാഷ്‌ട്രമായി നമ്മെ ഒന്നിപ്പിക്കുന്ന ആദർശങ്ങളോട് നാം എത്രത്തോളം മുന്നോട്ട് പോയി എന്ന് ചിന്തിക്കാനും വീണ്ടും പ്രതിജ്ഞാബദ്ധരാകാനുമുള്ള ദിവസമാണിത്.
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ആവേശത്തിൽ, ഈ ദേശീയ ആഘോഷത്തിന്‍റെ സത്തയുമായി പ്രതിധ്വനിക്കുന്ന ഉദ്ധരണികൾ, സന്ദേശങ്ങൾ എന്നിവ നോക്കാം.
Share these wishes with your friends and relatives (Freepik) Republic Day (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിപ്പബ്ലിക് ദിന ഉദ്ധരണികൾ:ദേശസ്നേഹത്തെ ജ്വലിപ്പിക്കാനും റിപ്പബ്ലിക് ദിനത്തിന്‍റെ ധാർമ്മികതയെ പ്രതിഫലിപ്പിക്കാനും ശക്തിയുള്ളവയാണ് ഉദ്ധരണികൾ .
- ഡോ. ബിആർ അംബേദ്‌കർ: ഭരണഘടന വെറും അഭിഭാഷകരുടെ രേഖയല്ല, അതൊരു ജീവവാഹനമാണ്, അതിന്‍റെ ആത്മാവ് എപ്പോഴും കുടികൊള്ളുന്നത് യുഗങ്ങളിലാണ്.
- മഹാത്മാഗാന്ധി:ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്‌ഛിക്കും, പിന്നെ ആക്രമിക്കും... എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.
- ജവഹർലാൽ നെഹ്‌റു:രാജ്യസേവനത്തിലാണ് പൗരത്വം അടങ്ങിയിരിക്കുന്നത്.
- രവീന്ദ്രനാഥ ടാഗോർ:ഇന്ത്യയുടെ ഐക്യം ഏകരൂപതയിലല്ല, വൈവിധ്യത്തിലാണ്.
- സുഭാഷ് ചന്ദ്രബോസ്:സ്വാതന്ത്ര്യം നൽകപ്പെടുന്നില്ല, അത് എല്ലായ്‌പ്പോഴും എടുക്കപ്പെടുന്നു.
- സുഭാഷ് ചന്ദ്രബോസ്:ഒരാൾ ഒരു ആശയത്തിന് വേണ്ടി മരിച്ചേക്കാം, എന്നാൽ ആ ആശയം അയാളുടെ മരണശേഷം പിറവിയെടുക്കും.
- എപിജെ അബ്‌ദുൾ കലാം:ഒരു ജനാധിപത്യത്തിൽ, ഓരോ പൗരന്‍റെയും ക്ഷേമം, വ്യക്തിത്വം, സന്തോഷം എന്നിവ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള അഭിവൃദ്ധിക്കും സമാധാനത്തിനും സന്തോഷത്തിനും പ്രധാനമാണ്.
Recommit to the ideals that bind us together as one nation (Freepik) നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയുടെ ആദർശങ്ങൾ എപ്പോഴും നമ്മളെ നയിക്കട്ടെ. നിങ്ങൾക്ക് സന്തോഷകരമായ റിപ്പബ്ലിക് ദിനം ആശംസിക്കുന്നു.
Also Read:റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; സായുധ സേനകളുടെ പരിശീലനം അവസാന ഘട്ടത്തില്‍