മുംബൈ: ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് എംപി സഞ്ജയ് റാവത്ത് പറഞ്ഞു. മറാത്ത സംവരണത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് നവംബർ 16 ന് താൻ മന്ത്രിസ്ഥാനം രാജിവെച്ചതായ് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്‍റെ നേതാവും ഭക്ഷ്യമന്ത്രിയുമായ ഛഗൻ ഭുജ്ബല്‍. പ്രസ്‌താവനയോട് പ്രതികരിച്ച് ശിവസേന താക്കറെ എംപി സഞ്ജയ് റാവത്ത്. ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉടൻ പുറത്താക്കണമെന്ന് സഞ്ജയ് ആവശ്യപ്പെട്ടു.
ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഛഗൻ ഭുജ്ബല്‍ മറാത്തി സംവരണം നല്‍കുന്നതിന് എതിരല്ലെന്നും നിവലിലെ ഒബിസി സംവരണം പങ്കിടുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും പറഞ്ഞു. ഛഗൻ ഭുജ്ബൽ രാജിവെക്കണമെന്നും ഒബിസി സംവരണത്തിനായി പോരാടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. താൻ ഇതിനകം തന്നെ രാജിവെച്ചിരുന്നുവെന്ന് അഹമ്മദ് നഗറിലെ റാലിയില്‍ അദ്ദേഹം അറിയിച്ചു.