മുംബൈ :ടാറ്റ സൺസ് മുൻ ചെയർമാനുംമുതിര്‍ന്ന ഇന്ത്യന്‍ വ്യവസായിയുമായ രത്തൻ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ടാറ്റ മുംബൈയിലെ ബ്രിച്ച് കാൻഡി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പാണ് തനിക്ക് കുഴപ്പമില്ലെന്ന് ടാറ്റ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളാണ് തനിക്കെന്നാണ് രത്തന്‍ ടാറ്റ അറിയിച്ചത്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാർധക്യ സഹജമായ രോഗാവസ്ഥകൾ പരിശോധിച്ച് വരികയാണ്' അദ്ദേഹം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു. അതേസമയം, ടാറ്റയുടെ നില അതീവഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Also Read:ഭയപ്പെടാനൊന്നുമില്ല, ചികിത്സയിലാണ്; ആശുപത്രി കിടക്കയില്‍ നിന്ന് രത്തൻ ടാറ്റ