കേരളം

kerala

ETV Bharat / bharat

ബലാത്സംഗക്കേസില്‍ പിടികൂടാനെത്തി; പൊലീസിന് നേരെ നിറയൊഴിച്ച് പ്രതി, ഒടുവില്‍ ഏറ്റുമുട്ടലിലൂടെ കീഴടക്കി - PRAYAGRAJ RAPE AND MURDER

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ സൊരാവോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം.

prayagraj rape and murder  Kuldeep Singh Gunawat  Soraon rape  minor rape
Representational image (ETV Bharat file)

By PTI

Published : Oct 16, 2024, 1:14 PM IST

പ്രയാഗ്‌രാജ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ സൊരാവോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം.

ഒക്‌ടോബര്‍ നാലിനാണ് ഒരു വയലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം കിട്ടിയത്. ഒരു സംഘം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ബലാത്സംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചതെന്ന് ഗംഗാനഗര്‍ ഡിസിപി കുല്‍ദീപ് സിങ് ഗുനാവത് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചു. 150 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. 65ഓളം പേരെ ചോദ്യം ചെയ്‌തു.

സൈക്കിളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടുവെന്നും ഡിസിപി അറിയിച്ചു. ഇയാള്‍ മുകേഷ് എന്ന ആളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ കുട്ടിക്ക് സൈക്കിളില്‍ ലിഫ്റ്റ് കൊടുക്കുകയും പിന്നീട് അവളെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും ഡിസിപി ഗുനാവത് കൂട്ടിച്ചേര്‍ത്തു.

ജോധ്‌പൂര്‍ദാദു ഹൈവേയില്‍ വച്ച് ഇയാളെ കണ്ടതായി പിന്നീട് വിവരം കിട്ടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെ അയാള്‍ പൊലീസിന് നേര്‍ക്ക് നിറയൊഴിച്ചു. തിരികെ പൊലീസ് നിറയൊഴിച്ചപ്പോള്‍ അയാള്‍ക്ക് കാലില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Also Read:നര്‍ത്തകിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്‌തു; ദമ്പതികള്‍ പൊലീസ് പിടിയില്‍

ABOUT THE AUTHOR

...view details